നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breach of Privacy | ഭാര്യയുടെ ഫോൺ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം: പഞ്ചാബ് ഹരിയാന ഹൈക്കോടതി

  Breach of Privacy | ഭാര്യയുടെ ഫോൺ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം: പഞ്ചാബ് ഹരിയാന ഹൈക്കോടതി

  ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ഒരു സിഡിയിൽ റെക്കോർഡ് ചെയ്ത, ഭാര്യയുമായുള്ള ടെലിഫോൺ സംഭാഷണം ഉപയോഗിക്കാൻ കുടുംബക്കോടതി ഭർത്താവിനെ അനുവദിച്ചതിനെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭാര്യയുടെ (Wife) അറിവില്ലാതെ ടെലിഫോൺ സംഭാഷണം (Telephonic Conversation) റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ (Privacy) വ്യക്തമായ ലംഘനമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി (Punjab & Haryana High Court). ഈ നിരീക്ഷണത്തോടെ, ഭാര്യയുടെ ക്രൂരത തെളിയിക്കുന്നതിന് അവരുമായുള്ള ടെലിഫോൺ സംഭാഷണം ഉപയോഗിക്കാൻ ഭർത്താവിനെ അനുവദിച്ച കുടുംബ കോടതിയുടെ (Family Court) ഉത്തരവ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ബെഞ്ച് തള്ളിക്കളഞ്ഞു.

   ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ഒരു സിഡിയിൽ റെക്കോർഡ് ചെയ്ത, ഭാര്യയുമായുള്ള ടെലിഫോൺ സംഭാഷണം ഉപയോഗിക്കാൻ കുടുംബക്കോടതി ഭർത്താവിനെ അനുവദിച്ചിരുന്നു. എന്നാൽ, ഹർജിക്കാരിയായ ഭാര്യയുടെ മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ നടപടിയെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

   തനിക്കും ഭർത്താവിനും ഇടയിൽ തർക്കമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് 2017 ൽ ബഠിംഡയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നതായും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഭാര്യ പറയുന്നു. കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി താനുമായുള്ള ടെലിഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത സിഡി തെളിവായി സ്വീകരിക്കാൻ കുടുംബക്കോടതി അനുവദിച്ചതായും ഭാര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

   ഭർത്താവ് ഭാര്യയിൽ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ ടെലിഫോൺ സംഭാഷണം പരിശോധിക്കേണ്ടത് ആവശ്യമാണെന്നും എങ്കിലേ വിവാഹമോചനം അനുവദിക്കുകയുള്ളൂ എന്നുമാണ് കുടുംബക്കോടതി വിധിയിൽ പറയുന്നത്.

   ഹർജിയിൽ പറയുന്ന ആരോപണങ്ങൾ കോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കുന്ന തെളിവുകളിലൂടെ തെളിയിക്കാൻ കഴിയുമെന്നത് അംഗീകരിച്ചാലും ടെലിഫോൺ സംഭാഷണം അടങ്ങിയ സിഡി തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. "ഈ ടെലിഫോൺ സംഭാഷണം ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്നോ സംഭാഷണം റെക്കോർഡ് ചെയ്ത വ്യക്തി ഏത് രീതിയിലാണ് മറ്റേ കക്ഷിയെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നോ കൃത്യമായി പറയാൻ കഴിയില്ല. കക്ഷികളിൽ ഒരാൾ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തതെന്ന് വ്യക്തം", ഭാര്യയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് നഗ്നമായ സ്വകാര്യതാ ലംഘനമാണെന്ന് അടിവരയിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചു.

   Also Read- Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ

   2015 ലെ ദീപീന്ദർ സിങ് മാന്നും രഞ്ജിത്ത് കാറും എതിർകക്ഷികളായ കേസും കോടതി പരാമർശിച്ചു. ദമ്പതികൾ പരസ്പരം പല കാര്യങ്ങളും സംസാരിക്കുമെന്നും കോടതി ആ സംഭാഷണത്തിലെ ഓരോ വാക്കും തൂക്കിനോക്കുമെന്ന് അറിയാതെയാണ് അവർ സംസാരിക്കുന്നതെന്നും പ്രസ്തുത കേസിൽ വിധി പറയവെ പഞ്ചാബ് ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

   ദമ്പതികൾക്കിടയിലുണ്ടായ സംഭാഷണത്തിൽ ഒരാളുടെ പ്രതികരണത്തെ സ്വാധീനിച്ച ഘടകം എന്താണെന്ന് കൃത്യമായി നിർണയിക്കുന്നതിൽ കോടതിയ്ക്ക് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2007 ലെ റയാല എം ഭുവനേശ്വരിയും നപഫന്തർ റയാലയും എതിർകക്ഷികളായ കേസിൽ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഭാര്യയുടെ അറിവില്ലാതെ ടെലിഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് നിയമവിരുദ്ധവും സ്വകാര്യതാ ലംഘനവുമാണെന്നും അവ തെളിവായി കോടതിയ്ക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും അന്ന് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Anuraj GR
   First published: