HOME /NEWS /India / അഖിലേഷിന്റെ 'ചുവന്ന തൊപ്പി' ഉത്തർ പ്രാദേശിന് റെഡ് അലർട്ട്; സമാജ്‌വാദി പാർട്ടി നേതാവിനെ കടന്നാക്രമിച്ച് മോദി

അഖിലേഷിന്റെ 'ചുവന്ന തൊപ്പി' ഉത്തർ പ്രാദേശിന് റെഡ് അലർട്ട്; സമാജ്‌വാദി പാർട്ടി നേതാവിനെ കടന്നാക്രമിച്ച് മോദി

അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു

അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു

അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു

  • Share this:

    ലഖ്‌നൗ: ചുവന്നതൊപ്പി ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് പറഞ്ഞ് കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ (Akhilesh Yadav) കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ഗോരഖ്പുറില്‍ നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു മോദി വിമര്‍ശനമുയര്‍ത്തിയത്. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

    ചുവന്നതൊപ്പിക്കാര്‍ക്ക് ചുവന്ന ലൈറ്റുകളില്‍ മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന റെഡ് ബീക്കണുകളെ ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞ ഈ പരാമര്‍ശത്തിലൂടെ അധികാരത്തോടും വി.ഐ.പി. പദവിയോടും മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് താല്‍പര്യമെന്നും മോദി വിമര്‍ശിച്ചു.

    ചുവന്ന തൊപ്പിക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചുവന്നതൊപ്പിക്കാര്‍ ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ടാണെന്നും അപകട മുന്നറിയിപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    സസ്‌പെൻഷനിലായ ശിവസേന എംപി പ്രിയങ്ക ചതുർവേദി സന്‍സദ് ടിവി അവതാരക സ്ഥാനം ഒഴിഞ്ഞു

    സന്‍സദ് ടിവി (Sansad TV) പരിപാടിയായ 'മേരി കഹാനി'യുടെ (Meri Kahani) അവതാരക സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച് ശിവസേന എംപി (Shiv Sena MP) പ്രിയങ്ക ചതുര്‍വേദി (Priyanka Chaturvedi) ഞായറാഴ്ച രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെതുടര്‍ന്നാണ് തീരുമാനം

    "ചേമ്പറിനുള്ളിലെ എന്റെയും എന്റെ പാര്‍ട്ടിയുടെയും ശബ്ദം അടിച്ചമര്‍ത്താൻ ഉദ്ദേശിച്ചുള്ള ഏകപക്ഷീയമായ സസ്‌പെൻഷൻ നടപടിയിലൂടെ പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും കൈയൊഴിയപ്പെട്ടിരിക്കുകയാണ്. ഭരണഘടനയോടുള്ളപ്രാഥമിക ഉത്തരവാദിത്തം എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സന്‍സദ് ടിവിയില്‍ തുടരാന്‍ ഞാന്‍ തയ്യാറല്ല", ചതുര്‍വേദി കത്തില്‍ സൂചിപ്പിക്കുന്നു.

    വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെ അഭിമുഖം നടത്തുന്നതിനായാണ് ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ചു കൊണ്ട് പുതുതായി ആരംഭിച്ച സന്‍സദ് ടിവിയിലേക്ക് സെപ്റ്റംബറിൽ ശിവസേന എംപിയെ കൊണ്ടുവന്നത്.

    Also read- Nagaland Operation | നാഗാലാന്‍ഡ് വെടിവെപ്പ്: ക്ഷുഭിതരായ ജനക്കൂട്ടം അസം റൈഫിള്‍സ് ക്യാമ്പ് തകര്‍ത്തു; ഇന്ന് ബന്ദിന് ആഹ്വാനം

    First published:

    Tags: Akhilesh Yadav, Narendra modi, Samajwadi party