നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Covid 19 | സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം

  Covid 19 | സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം

  അരവിന്ദ് കെജ്‌രിവാളിന്റെ പരമാര്‍ശത്തില്‍ സിങ്കപ്പുര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് സിങ്കപ്പുര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്

  Arvind Kejriwal

  Arvind Kejriwal

  • Share this:
   ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണത്തെ അപലപിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. സിങ്കപ്പുരില്‍ കണ്ടെത്തിയ കൊറോണ വകഭേദം ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് കാരണാമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   കുട്ടികളില്‍ ഗുരുതരമായി രോഗം ബാധിക്കുന്നതിനാല്‍ സിങ്കപ്പുരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ റദ്ദാക്കണമെന്നും കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ പരമാര്‍ശത്തില്‍ സിങ്കപ്പുര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് സിങ്കപ്പുര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

   Also Read-കോവിഡ്: 17 ദിവസത്തെ സേവനത്തിന് ശേഷം ജർമൻ മെഡിക്കൽ സംഘം മടങ്ങുന്നു; ചിത്രങ്ങൾ പങ്കുവെച്ച് അംബാസഡർ

   ഇതിനുപിന്നാലെയാണ് പരാമര്‍ശത്തിനെതിരെ വിദേശമന്ത്രാലയം രംഗത്തെത്തയത്. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യയും സിങ്കപ്പുരും തമ്മില്‍ ശക്തമായ സഹകരണമാണ് പുലര്‍ത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയെ സഹായിക്കുന്നതിനായി സൈനിക വിമാനങ്ങളെ വിന്യസിക്കാന്‍ പോലും തയ്യാറായ സിങ്കപ്പുര്‍ നടപടി നമ്മുടെ അസാധാരണമായ സഹകരണത്തേയും ബന്ധത്തേയും സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

   ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ പ്രതികഫണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്നും ഇതു വ്യക്തമായി അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രാലയം പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ലെന്ന് വദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

   Also Read-മലപ്പുറത്ത് 62കാരന് ബ്ലാക്ക് ഫംഗസ് രോഗ ബാധയെ തുടർന്ന് കണ്ണ് നീക്കം ചെയ്തു; ചികിത്സാ ചെലവ് ലക്ഷങ്ങൾ

   അതേസമയം കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെ തകിടം മറിച്ചുകൊണ്ട് സജീവമായി തുടരുകയാണ്. രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം കോവിഡ് വ്യാപനം വളരെയധികം ബാധിച്ചു. ആരോഗ്യ സംവിധാനങ്ങളുടെ അഭാവമോ വൈദ്യസഹായം ലഭിക്കുന്നതില്‍ നേരിട്ട കാലതാമസമോ ഒക്കെ മൂലം ഡല്‍ഹിയില്‍ നിരവധി പേര്‍ക്കാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ഓക്‌സിജന്‍ ആവശ്യമായി വന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്ത വിധത്തിലുള്ള രൂക്ഷമായ പ്രതിസന്ധി രാജ്യത്ത് പലയിടത്തും ഉടലെടുക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു.

   ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ജര്‍മനി വലിയ രീതിയില്‍ നമ്മുടെ രാജ്യത്തെ സഹായിച്ചിട്ടുണ്ട്. വെന്റിലേറ്ററുകളും ഓക്‌സിജന്‍ പ്ലാന്റുകളും കയറ്റി അയയ്ക്കുന്നത് ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ജര്‍മനി നമുക്ക് നല്‍കിയിട്ടുണ്ട്. ജര്‍മനിയില്‍ നിന്നുള്ള ഒരു ആര്‍മി മെഡിക്കല്‍ സംഘം ഡല്‍ഹിയില്‍ എത്തുകയും മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 17 ദിവസങ്ങളോളം ഇന്ത്യയില്‍ ചെലവഴിക്കുകയും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കുകയും ചെയ്ത ഈ മെഡിക്കല്‍ സംഘം മെയ് 17ന് തിങ്കളാഴ്ചയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.
   Published by:Jayesh Krishnan
   First published:
   )}