നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പരിഷ്കാരങ്ങൾ ലക്ഷദ്വീപിനെ തകർക്കുന്നത്; ഗുണ്ടാ ആക്ട് നടപ്പാക്കിയത് എന്തിനെന്ന് പോലും അറിയില്ല; എം പി മുഹമ്മദ് ഫൈസൽ

  പരിഷ്കാരങ്ങൾ ലക്ഷദ്വീപിനെ തകർക്കുന്നത്; ഗുണ്ടാ ആക്ട് നടപ്പാക്കിയത് എന്തിനെന്ന് പോലും അറിയില്ല; എം പി മുഹമ്മദ് ഫൈസൽ

  ഡയറിഫാമുകൾ മൃഗസംരക്ഷണത്തിന് എന്ന പേരിൽ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗുജറാത്തിലെ പാൽ കമ്പനിക്ക്  കടന്നു വരാൻ വേണ്ടിയാണിതെന്ന് എംപി ആരോപിച്ചു.

  എംപി മുഹമ്മദ് ഫൈസൽ

  എംപി മുഹമ്മദ് ഫൈസൽ

  • Share this:
  കൊച്ചി: ലക്ഷദ്വീപിൽ നടക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യഭരണം എന്ന്  ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. അഡ്മിനിസ്ട്രേറ്ററെ  അടിയന്തരമായി കേന്ദ്രം തിരിച്ചുവിളിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോടും ചോദിക്കാതെയാണ്  പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഇത് ദ്വീപിനെ ഒന്നാകെ തകർക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് നൽകിയതു മൂലം ലോകത്തെ തന്നെ ഏറ്റവും വലിയ  ടെസ്റ്റ് പോസിറ്റീവ് നിരക്ക് ദ്വീപിലായി. ലോകം മുഴുവനും കോവിഡിൽ മുങ്ങിയ കഴിഞ്ഞ വർഷം ദ്വീപ് ഗ്രീൻസോണിലായിരുന്നു.

  ഗുണ്ടാ ആക്ട് ദ്വീപിൽ നടപ്പാക്കിയത് എന്തിന് എന്ന് പോലും അറിയില്ല. വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ എന്ന രീതിയിൽ  ബീഫ് നിരോധനം നടപ്പിലാക്കി.  മത്സ്യവും മാംസവും ആണ് ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണം. ബീഫ് നിരോധനം നടപ്പിലാക്കിയത് കടുത്ത  പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിൻറെ അധികാരങ്ങളും വെട്ടിക്കുറച്ചു . ഡയറിഫാമുകൾ മൃഗസംരക്ഷണത്തിന് എന്ന പേരിൽ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗുജറാത്തിലെ പാൽ കമ്പനിക്ക്  കടന്നു വരാൻ വേണ്ടിയാണിതെന്ന് എംപി ആരോപിച്ചു.

  ദ്വീപിലെ പ്രശ്നങ്ങൾ  പ്രധാനമന്ത്രിയേയും  ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുമായുള്ള അഡ്മിനിസ്ട്രേറ്ററുടെ അടുപ്പം  മുതലെടുത്തുകൊണ്ടാണ് ദ്വീപിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ഉള്ള ബന്ധമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ കേന്ദ്ര സർക്കാരിൻറെ അനുമതി ഇതിന് ഉണ്ടോ എന്ന് സംശയം ആണെന്നും എം പി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷവും ബിജെപി ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ വലിയ പരിഷ്കാരങ്ങൾ ഒന്നും നടപ്പിലാക്കിയിരുന്നില്ലെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി.

  You may also like:സീരിയൽ സെൻസറിംഗ്: സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും എന്ന് മന്ത്രി സജി ചെറിയാൻ

  അതേസമയം ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ  നിയമപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം ശക്തമാവുകയാണ്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസും സിപിഎമ്മും രം​ഗത്തെത്തി. 2020 ഡിസംബർ വരെ കോവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

  പുറത്തു നിന്ന് എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റീന് ശേഷം ദ്വീപിലേക്ക് പ്രവേശനം എന്നതടക്കമുളള നിയന്ത്രണങ്ങൾ നീക്കി. ഇതടക്കം പുതിയ അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേലിന്റെ പരിഷ്കാരങ്ങളിൽ ദ്വീപിലും പുറത്തും പ്രതിഷേധം ഉണ്ട് . രാജ്യം മുഴുവൻ കോവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം  കോവിഡിനെ ​ദ്വീപ് സമൂഹം അകറ്റി നിർത്തിയിരുന്നു. അതിൽ നിന്നാണ് അതിരൂക്ഷ കോവിഡ് വ്യാപനത്തിലേക്ക് എത്തിയത്.

  You may also like:ബാർബി കെൻ പാവയെ പോലെയാകാൻ ഇതുവരെ ചെലവാക്കിയത് 10 ലക്ഷത്തിലധികം; ഇനിയും പണം ചെലവാക്കുമെന്ന് യുവാവ്

  പ്രഫുൽ പട്ടേൽ പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ  ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റവാളികളോ കുറ്റകൃത്യങ്ങളോ ഇല്ലാത്ത ദ്വീപിൽ ​ഗുണ്ടാ ആക്ട് നടപ്പിലാക്കിയത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രാദേശിക ഭരണകൂടത്തിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി. കൂടുതൽ അധികാരങ്ങൾ അഡ്മിനിസ്ട്രേറ്ററിൽ കേന്ദ്രീകരിച്ചു.

  ആടിനെ കശാപ്പ് ചെയ്യാൻ പോലും അനുമതി വേണമെന്ന തരത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടി പശുക്കളെ ഉൾപ്പെടെ ലേലം ചെയ്യാനും  തീരുമാനമുണ്ട്.  96 ശതമാനത്തിലധികം ഇസ്ലാംമത വിശ്വാസികൾ താമസിക്കുന്ന ​ദ്വീപിൽ കാവിവത്കരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന്  വിമർശനവുമായി കോൺ​ഗ്രസും സിപിഎമ്മും വിഷയം ഏറ്റെടുത്തു കഴിഞ്ഞു.

  ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ മരണ ശേഷമാണ് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയത്. വിവിധ രാഷ്ട്രീയ പാർട്ടികളും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
  Published by:Naseeba TC
  First published:
  )}