• HOME
  • »
  • NEWS
  • »
  • india
  • »
  • Private Channels | 'തെറ്റായ തലക്കെട്ടുകളും സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും'; സ്വകാര്യ ചാനലുകൾക്ക് കുറിപ്പുമായി കേന്ദ്ര സർക്കാർ

Private Channels | 'തെറ്റായ തലക്കെട്ടുകളും സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും'; സ്വകാര്യ ചാനലുകൾക്ക് കുറിപ്പുമായി കേന്ദ്ര സർക്കാർ

സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വർഗീയ പരാമർശങ്ങൾ, അവഹേളനപരമായ പരാമർശങ്ങൾ എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മന്ത്രാലയം സ്വകാര്യ ടിവി ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി

TV_Channels

TV_Channels

  • Share this:
    ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധവും (Ukraine War) ഡൽഹി കലാപവും (Delhi Riot) പോലെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സ്വകാര്യ ചാനലുകൾ നിയമങ്ങൾ അനുശാസിക്കുന്ന പ്രോഗ്രാം കോഡ് പിന്തുടരണമെന്ന് നിർദേശിച്ച് കേന്ദ്ര സർക്കാർ. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും അപകീർത്തികരമായ തലക്കെട്ടുകൾ ഉപയോഗിക്കുന്നതിനും എതിരെയാണ് സ്വകാര്യ ടിവി വാർത്താ ചാനലുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) നിയമത്തിലെ സെക്ഷൻ 20-ലെ പ്രോഗ്രാം കോഡ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വിശദമായ കുറിപ്പിൽ ആവശ്യപ്പെട്ടു.

    സമീപകാലത്ത് നിരവധി സാറ്റലൈറ്റ് ടിവി ചാനലുകൾ യുദ്ധവും കലാപവും പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും സെൻസേഷണൽ ആയതും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഭാഷയും പരാമർശങ്ങളും ഉപയോഗിച്ചുമാണ്. കൂടാതെ പല റിപ്പോർട്ടുകളും മാന്യതയില്ലാത്തതും വികാരത്തെ വ്രണപ്പെടുത്തുന്നതും അശ്ലീലവും ആയതുമാണെന്ന് മന്ത്രാലയം കണ്ടെത്തി. അപകീർത്തികരവും സാമുദായിക മുഖമുദ്രയുള്ളതുമായ രീതിയിലും വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഉക്രെയ്ൻ-റഷ്യൻ സംഘർഷവും വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ കലാപവും പ്രത്യേകിച്ച് ടിവി വാർത്താ ഉള്ളടക്കവും സംവാദങ്ങളും പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്ന് കണ്ടെത്തിയ സംഭവങ്ങളും സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

    ഉക്രെയ്ൻ-റഷ്യ സംഘർഷം റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയുമായി ബന്ധമില്ലാത്ത ചാനലുകൾ അപകീർത്തികരമായ തലക്കെട്ടുകൾ സൃഷ്ടിക്കുന്നതായി മന്ത്രാലയം കണ്ടെത്തി. മാധ്യമപ്രവർത്തകർ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി അതിഭാവുകത്വം ഉപയോഗിക്കുകയും ചെയ്യുന്നു, ഡൽഹി കലാപത്തിന്റെ കാര്യത്തിൽ, ചില ചാനലുകളും ഇത്തരത്തിൽ സംപ്രേഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം ഉണർത്തുകയും സമാധാനവും ക്രമസമാധാനവും തകർക്കുകയും ചെയ്‌തേക്കാവുന്ന പ്രകോപനപരമായ തലക്കെട്ടുകളും അക്രമ വീഡിയോകളുമുള്ള വാർത്തകൾ അടുത്ത ദിവസങ്ങളിൽ വരുന്നുണ്ട്. അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വർഗീയ നിറം നൽകുന്ന തലക്കെട്ടുകൾ ചാനലുകൾ കൂടുതൽ കെട്ടിച്ചമച്ചതായും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

    Also Read- Supreme Court |ക്രിമിനല്‍ കേസുകളിലെ ചാനല്‍ ചര്‍ച്ച കോടതിയെ സ്വാധീനിക്കുന്നതിനോ മുന്‍ധാരണയ്‌ക്കോ കാരണമാകും;സുപ്രീംകോടതി

    പാർലമെന്ററി വിരുദ്ധവും പ്രകോപനപരവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വർഗീയ പരാമർശങ്ങൾ, അവഹേളനപരമായ പരാമർശങ്ങൾ എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മന്ത്രാലയം സ്വകാര്യ ടിവി ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് കാഴ്ചക്കാരിൽ മാനസികമായി പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും സാമുദായിക അസ്വാരസ്യം ഇളക്കിവിടുകയും സമാധാനം തകർക്കുകയും ചെയ്യും.

    1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) നിയമത്തിന്റെയും അതിന് കീഴിലുള്ള നിയമങ്ങളുടെയും ലംഘനത്തിനെതിരെ ചാനലുകൾക്ക് ശക്തമായി മുന്നറിയിപ്പ് നൽകുകയും ഇത്തരത്തിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ മന്ത്രാലയം അതീവ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: