നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Marriage | പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം വേണ്ടെന്നു വെച്ചാൽ വഞ്ചനയല്ല: ബോംബെ ഹൈക്കോടതി

  Marriage | പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം വേണ്ടെന്നു വെച്ചാൽ വഞ്ചനയല്ല: ബോംബെ ഹൈക്കോടതി

  ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

  • Share this:
   പരസ്പര സമ്മതത്തോടെ (Mutual Consent) ദീർഘകാലം ശാരീരിക ബന്ധത്തിൽ (Physical Relation) ഏർപ്പെട്ട ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി (Cheating) കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

   വിവാഹം കഴിക്കാതെ മൂന്ന് വർഷമായി ശാരീരിക ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധത്തിന്റെ ഒരു ഘട്ടത്തിൽ പാൽഘർ സ്വദേശിയായ കാശിനാഥ് ഘരത് തന്നെ വിട്ട് പോകുകയും വഞ്ചിച്ചതായുമാണ് ഇരയുടെ ആരോപണം. ബലാത്സംഗത്തിനും വഞ്ചനയ്ക്കും എതിരെയുള്ള 376, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് ഇയാളെ വെറുതെ വിട്ടിരുന്നു. പ്രതി ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

   എന്നാൽ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ജഡ്ജി പറഞ്ഞു.

   കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളും വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

   ഇത്തരം കേസുകളിൽ പ്രതി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങൾ നൽകിയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താൽ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

   ഏതാനും മാസങ്ങൾക്ക് മുമ്പ് ബലാത്സംഗക്കേസിലെ ഇരയുടെ വാദങ്ങൾ തള്ളി പ്രതിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പ്രതി, വർഷങ്ങളോളം തന്നെ നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്. 2016 മുതൽ 2019 വരെ ഇത്തരത്തിൽ ശാരീരിക ബന്ധം തുടർന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. പ്രതി തന്നെ തടവിലാക്കിയിരിന്നുവെന്നും ആ സമയത്ത് ബലപ്രയോഗത്തിലൂടെ അയാളുടെ പേര് തന്‍റെ കയ്യിൽ ടാറ്റൂ ചെയ്തിരുന്നുവെന്നും യുവതി തെളിവായി കാട്ടിയിരുന്നു. എന്നാൽ 'മറുഭാഗത്തു നിന്നും പ്രതിരോധം ഉണ്ടെങ്കിൽ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമല്ല'എന്നായിരുന്നു കോടതി നിരീക്ഷണം.
   First published: