ഇന്റർഫേസ് /വാർത്ത /India / സൈനികരുടെ ജീവത്യാഗം രാഷ്ട്രീയവത്ക്കരിക്കരുത്; സര്‍വകക്ഷിയോഗം വിളിക്കാത്തതിനെതിരെ പ്രതിപക്ഷം

സൈനികരുടെ ജീവത്യാഗം രാഷ്ട്രീയവത്ക്കരിക്കരുത്; സര്‍വകക്ഷിയോഗം വിളിക്കാത്തതിനെതിരെ പ്രതിപക്ഷം

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ജനാധിപത്യ സംവിധാനത്തില്‍ സാധാരണയായി നടക്കാറുള്ള സര്‍വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തായാറാകാത്തത് കുറ്റബോധം കൊണ്ടാണെന്നും പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിക്കുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി യുദ്ധസമാനമായ സാഹചര്യത്തിലും പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാകാത്തതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍. സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കന്നതെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു. ജനാധിപത്യ സംവിധാനത്തില്‍ സാധാരണയായി നടക്കാറുള്ള സര്‍വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തായാറാകാത്തത് കുറ്റബോധം കൊണ്ടാണെന്നും പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിക്കുന്നു.

    പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാന്‍ പിന്തുണയില്‍ ജെയ്ഷ് ഇ- മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചിട്ടുണ്ട്. ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയെയും രാഹുല്‍ അഭിനന്ദിച്ചു. അതേസമയം സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ 21 പ്രതിപക്ഷപാര്‍ട്ടികളും അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ സുരക്ഷയെ ബലി കഴിക്കരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. പാകിസ്താന്റെ പിടിയിലായ പൈലറ്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

    ഇന്ത്യയുടെ പരമാധികരവും അഖണ്ഡതയും സംരക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസത്തിലെടുത്തുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

    Also Read അടച്ചിട്ട 9 വിമാനത്താവളങ്ങളും തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ചു

    ഇതിനിടെ പാകിസ്ഥാന്‍ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ മിഗ്-21 പോര്‍വിമാനത്തിലെ പൈലറ്റിനെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ്-16 ജെറ്റ് ജമ്മുവിലെ നൗഷാരെ മേഖലയില്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയെന്നും ബോംബുകള്‍ വര്‍ഷിച്ചെന്നുമുള്ള അവകാശവാദവുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.

    First published:

    Tags: Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rahul gandhi, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, പാകിസ്ഥാൻ, പുൽവാമ ഭീകരാക്രമണം, രാഹുൽ ഗാന്ധി