• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സോഷ്യൽ മീഡിയയെ നിയന്ത്രിച്ചാൽ ഇന്ത്യയുടെ അന്തസ് കൂടുമെന്ന് സുപ്രീംകോടതി

news18india
Updated: July 13, 2018, 1:14 PM IST
സോഷ്യൽ മീഡിയയെ നിയന്ത്രിച്ചാൽ ഇന്ത്യയുടെ അന്തസ് കൂടുമെന്ന് സുപ്രീംകോടതി
news18india
Updated: July 13, 2018, 1:14 PM IST
ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളിലെ ഉള്ളടക്കം നിയന്ത്രണവിധേയമാക്കിയാൽ രാജ്യത്തിന്‍റെ അന്തസ് ഉയരുമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് രാജ്യത്തിന്‍റെ പരമോന്നത കോടതി ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. സർക്കാർ സാമൂഹ്യ മാധ്യമങ്ങൾ നിയന്ത്രിക്കുക വഴി കൂടുതൽ ജാഗ്രതയുള്ള രാജ്യമായി ഇന്ത്യ ഉയരുമെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലാണ് ഇത്തരമൊരു നീക്കം നടത്താൻ ഉദ്ദേശിക്കുന്നത്. ജില്ലാ തലത്തിൽ സാമൂഹ്യമാധ്യങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രണവിധേയമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്.

അതേസമയം, ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരുന്നത് മൌലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത എന്ന അവകാശത്തിന്‍റെ ലംഘനമാണെന്നും ടിഎംസി എം എൽ എ മഹ്വ മൊയിത്രയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും കൂടുതൽ ജാഗ്രതയുള്ള രാജ്യമാക്കുമെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍