ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു

മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്​

News18 Malayalam | news18india
Updated: May 2, 2020, 9:33 AM IST
ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു
kolkata hospital
  • Share this:
കൊല്‍ക്കത്ത: ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ രോഗി ചികിത്സക്കിടെ മരിച്ചതിനെ തുടര്‍ന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. കൊല്‍ക്കത്തയില്‍ നിന്ന്​ 15കി.മി അകലെയുള്ള കമാര്‍ഹതിയിലെ സാഗോര്‍ ദത്ത ആശുപത്രിയിലാണ്​ സംഭവം.

തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങള്‍ പൊലീസ്​ പുറത്തുവിട്ടു. സംഭവത്തെ തുടര്‍ന്ന്​ വന്‍ പൊലീസ്​ സംഘം ആശുപത്രിയിലേക്ക്​ എത്തി സ്ഥിതിഗതിഗതികള്‍ നിയന്ത്രണത്തിലാക്കി. മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്​.

BEST PERFORMING STORIES:'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
വ്യാഴാഴ്​ച രാത്രിയാണ്​ 56 കാരിയായ അഖ്​താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്​. ആരോഗ്യനില വഷളായി വെള്ളിയാഴ്​ച പുലര്‍ച്ചെ അവര്‍ മരിച്ചു. തുടര്‍ന്നാണ്​ രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചത്​. സംഭവത്തെ കുറിച്ച്‌​ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
First published: May 2, 2020, 9:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading