• HOME
  • »
  • NEWS
  • »
  • india
  • »
  • UP Investors Summit | 5ജി മുതൽ പുനരുപയോഗ ഊർജം വരെ; ഉത്തർപ്രദേശിൽ വൻ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി

UP Investors Summit | 5ജി മുതൽ പുനരുപയോഗ ഊർജം വരെ; ഉത്തർപ്രദേശിൽ വൻ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി

അടുത്ത നാല് വർഷത്തിനുള്ളിൽ ജിയോ, റിടെയ്ൽ, ഊർജ മേഖല എന്നിവ യുപിയിൽ വ്യാപിപ്പിക്കുന്നതിനായി 60,000 കോടി രൂപ സംസ്ഥാനത്ത് നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു

 (Twitter/@InvestInUp)

(Twitter/@InvestInUp)

  • Share this:

    ഉത്തർപ്രദേശിനെ പ്രശംസിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. വികസനം, അടിസ്ഥാന സൗകര്യം, ക്രമസമാധാന പാലനം എന്നിവയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശ് എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് നടക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് മുകേഷ് അംബാനിയുടെ ഈ പ്രതികരണം.

    ഇന്ത്യയുടെ പ്രതീക്ഷയായി ഉത്തർപ്രദേശ് മാറിയിരിക്കുകയാണെന്നും അംബാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്ത വേദിയിൽ വച്ചായിരുന്നു മുകേഷ് അംബാനിയുടെ പ്രതികരണം.

    അതേസമയം ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചും മുകേഷ് അംബാനി സംസാരിച്ചു. ഒരു വികസിത രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് ഇത്തവണത്തെ ബജറ്റിലൂടെ തെളിവാകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തിക വളർച്ച മാത്രമമല്ല സാമൂഹിക ക്ഷേമവും ഉറപ്പു വരുത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    Also Read- മൂന്ന് നില ഭൂഗർഭ സ്റ്റേഷൻ; കടലിനടിയിൽ രാജ്യത്തെ ആദ്യ തുരങ്കം; മുംബൈ ബുള്ളറ്റ് ട്രെയിൻ വരുന്നതിങ്ങനെ

    ”ഇന്ത്യയുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ളവയാണ് ഇതെല്ലാം എന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെ വിശ്വസിക്കുന്നതിന് നാല് കാരണങ്ങളുമുണ്ട്. ഒന്നാമത്തേത് വികസിത രാജ്യങ്ങളിൽ പോലും കാണാനാകാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ പുരോഗതിയാണ് ഇന്ത്യയിൽ ഇന്നുള്ളത്. രണ്ടാമതായി യുവജനങ്ങളുടെ ജനസംഖ്യ ഇന്ത്യയിൽ വർധിക്കുന്നു. മൂന്നാമതായി, നമ്മുടെ രാജ്യത്തെ നയിക്കുന്ന സുശക്തമായ നേതൃത്വം. ഉത്തർപ്രദേശ് അതിന് ഒരു ഉദാഹരണമാണ്. നാലാമത്തേത്, അത് നിങ്ങളാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി. രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ താങ്കൾക്ക് കഴിഞ്ഞു. ജനങ്ങൾക്ക് ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്,’ മുകേഷ് അംബാനി പറഞ്ഞു.

    View this post on Instagram

    A post shared by News18.com (@cnnnews18)

    ഒപ്പം റിലയൻസ് ഗ്രൂപ്പിന് ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തോടുള്ള പ്രതിബദ്ധതയെപ്പറ്റിയും മുകേഷ് വാചാലനായി.

    ”2023ഓടെ യുപിയിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ജിയോ 5ജി സേവനം ലഭ്യമാക്കും. രണ്ടാമതായി സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക ശേഷി വർധിപ്പിക്കാനായി റിലയൻസ് റിടെയ്ൽ വിഭാഗത്തിന് കീഴിൽ ഖിരാന സ്റ്റോറുകൾ ഇവിടെ ആരംഭിക്കുന്നതാണ്. പുനരുപയോഗ ഊർജസ്രോതസ്സുകളുടെ ലഭ്യത ഉറപ്പുവരുത്തുന്ന യൂണിറ്റുകൾ യുപിയിൽ സ്ഥാപിക്കുന്നതാണ്. നാലാമതായി പ്രധാനമന്ത്രി നമാമി ഗംഗ മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഞങ്ങൾ നൽകും,’ മുകേഷ് അംബാനി പറഞ്ഞു.

    Also Read- മൂന്ന് ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആര്‍യുടെ എസ്എസ്എല്‍വി ഡി 2 വിക്ഷേപിച്ചു; ദൗത്യം വിജയം

    അടുത്ത നാല് വർഷത്തിനുള്ളിൽ ജിയോ, റിടെയ്ൽ, ഊർജ മേഖല എന്നിവ യുപിയിൽ വ്യാപിപ്പിക്കുന്നതിനായി 60000 കോടി രൂപ സംസ്ഥാനത്ത് നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ജോലിസാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    ഇന്നാണ് ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് 2023, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 10 മുതൽ 12 വരെയാണ് പരിപാടി.

    ഉത്തർപ്രദേശിലേക്ക് എല്ലാമേഖലയിൽ നിന്നുമുള്ള ബിസിനസ്സ് നിക്ഷേപങ്ങൾ എത്തിക്കുക അതിനായുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

    Published by:Rajesh V
    First published: