നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Reliance ഫൗണ്ടേഷൻ UG PG ടെക് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    Reliance ഫൗണ്ടേഷൻ UG PG ടെക് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസസ്, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്ന ഇന്ത്യയിലുട നീളമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

    reliance foundation

    reliance foundation

    • Share this:
      ടെക് കോഴ്സുകൾ പഠിക്കുന്ന യുജി, പിജി വിദ്യാർഥികൾക്ക് ഇപ്പോൾ റിലയൻസ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പിന് (Reliance Foundation Scholorship) അപേക്ഷിക്കാം.  2021-ൽ 76 ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

      ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസസ്, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്ന ഇന്ത്യയിലുട നീളമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

      റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ വഴി, 60 വരെ ബിരുദ വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. കൂടാതെ 40 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദ കാലയളവിലേക്ക് 6 ലക്ഷം രൂപ വരെയും ലഭിക്കും. അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല.

      പ്രമുഖ ആഗോള വിദഗ്‌ധരുമായി ഇടപഴകാനും മാർഗനിർദേശത്തിനും ഇന്റേൺഷിപ്പിനും സന്നദ്ധസേവനത്തിനും അപേക്ഷിക്കുന്നതിനും ശക്തമായ പൂർവവിദ്യാർഥി ശൃംഖല കെട്ടിപ്പടുക്കുന്നതിനും അവസരങ്ങൾ നൽകിക്കൊണ്ട് ഫൗണ്ടേഷൻ വിദ്യാർഥികളെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.

      ഓൺലൈൻ അപേക്ഷാ സമർപ്പണവും ഇന്ത്യൻ, അന്തർദേശീയ വിദഗ്ധരുടെ പാനലുമായുള്ള അഭിമുഖവും ഉൾപ്പെടുന്ന ഒരു മത്സര തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള മെറിറ്റിന്റെയും അപേക്ഷകരുടെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.

      വിദ്യാർഥികൾക്ക് കുട്ടിക്കാലം മുതൽ ഉന്നത പഠനം വരെയുള്ള  ലോകോത്തര വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സാധ്യമാകുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുമായി റിലയൻസ് ഫൗണ്ടേഷൻ പുലർത്തുന്ന നിരന്തരമായ ശ്രദ്ധയുടെ ഭാഗമാണ് സ്കോളർഷിപ്പുകൾ.

      2021-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും കമ്പ്യൂട്ടർ സയൻസിലും റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് 76 വിദ്യാർത്ഥികൾക്ക് ലഭിച്ചു. വ്യവസായ വിദഗ്ധരുമായി പ്രൊഫഷണലായി മെച്ചപ്പെടുത്തുന്ന നിരവധി സെഷനുകളിൽ വിദ്യാർഥികളുടെ ആദ്യ സംഘം ഇതിനകം പങ്കെടുത്തിട്ടുണ്ട്.

      Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary
      Published by:Rajesh V
      First published:
      )}