HOME » NEWS » India » RELIANCE FOUNDATION SCALES UP COVID 19 OPERATIONS IN MUMBAI BY MANAGING NEARLY 875 BEDS INCLUDING 145 ICU BEDS

Reliance Foundation| 875 കോവിഡ് കിടക്കകൾ, 145 ഐസിയു ബെഡുകൾ; മുംബൈയിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് റിലയൻസ് ഫൗണ്ടേഷൻ

മഹാരാഷ്ട്ര സർക്കാരുമായും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായും (ബിഎംസി) സഹകരിച്ച് കോവിഡിനെതിരായ പോരാട്ടത്തെ സഹായിക്കാൻ നാല് പുതിയ സംരംഭങ്ങൾ കൂടി ഏറ്റെടുത്തിട്ടുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: April 26, 2021, 3:00 PM IST
Reliance Foundation| 875 കോവിഡ് കിടക്കകൾ, 145 ഐസിയു ബെഡുകൾ; മുംബൈയിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് റിലയൻസ് ഫൗണ്ടേഷൻ
Nita Ambani
  • Share this:
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ കോവിഡ് 19 പ്രതിരോധ നടപടികൾ വിപുലീകരിക്കുകയാണെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരുമായും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായും (ബിഎംസി) സഹകരിച്ച് കോവിഡിനെതിരായ പോരാട്ടത്തെ സഹായിക്കാൻ നാല് പുതിയ സംരംഭങ്ങൾ കൂടി ഏറ്റെടുത്തിട്ടുണ്ടെന്ന് റിലയൻസ് അറിയിച്ചു.

നാഷണൽ സ്‌പോർട്‌സ് ക്ലബ് ഓഫ് ഇന്ത്യയിൽ (എൻ‌എസ്‌സി‌ഐ) 650 കിടക്കകൾ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ കൈകാര്യം ചെയ്യുമെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. മെയ് 15 മുതൽ ഘട്ടംഘട്ടമായി പ്രവർത്തനക്ഷമമാക്കുന്ന 100 തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) കിടക്കകളും ഇതിൽ ഉൾപ്പെടും.

മെയ് ഒന്നിന് നിലവിൽ പ്രവർത്തിക്കുന്ന 550 കിടക്കകളുള്ള വാർഡിന്റെ നടത്തിപ്പും പ്രവർത്തനവും സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ഏറ്റെടുക്കും. കോവിഡ് -19 രോഗികൾക്കായി 650 കിടക്കകൾ പ്രവർത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

രോഗികളുടെ മെഡിക്കൽ മാനേജ്മെന്റിന്റെ മേൽനോട്ടത്തിനായി ഡോക്ടർമാർ, നഴ്‌സുമാർ, നോൺ-മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം മുന്നണി പോരാളികളുടെ ഒരു ടീമിനെ മുഴുവൻ സമയവും വിന്യസിക്കുമെന്ന് ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന സംഘടന അറിയിച്ചു. ഐസിയു കിടക്കകളും മോണിറ്ററുകളും വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങുന്ന പദ്ധതിയുടെ മുഴുവൻ ചെലവും 650 കിടക്കകളുടെ പ്രവർത്തനച്ചെലവും റിലയൻസ് ഫൗണ്ടേഷൻ വഹിക്കും. എൻ.എസ്.സി.ഐയിലും സെവൻ ഹിൽസ് ഹോസ്പിറ്റലിലും ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ ചെലവ് സൗജന്യമായിരിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.

2020 ൽ റിലയൻസ് ഫൗണ്ടേഷനും മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയും (എംസിജിഎം) 225 കിടക്കകളുള്ള ഇന്ത്യയിലെ ആദ്യത്തെ കോവിഡ് -19 ആശുപത്രി നഗരത്തിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ നിർമ്മിച്ചു. ഈ 225 കിടക്കകളിൽ 20 ഐസിയു കിടക്കകൾ ഉൾപ്പെടെ 100 എണ്ണം സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലാണ് കൈകാര്യം ചെയ്യുന്നത്. 25 ഐസിയു കിടക്കകളിൽ കൂടി ഈ സൗകര്യം വിപുലീകരിക്കും.

കൂടാതെ, ലക്ഷണങ്ങളില്ലാത്തവരെയും മിതമായ ലക്ഷണങ്ങളുള്ളവരെയും ചികിത്സിക്കുന്നതിനായി 100 കിടക്കകൾ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി) ട്രിഡന്റ് ഹോട്ടലിൽ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലാണ് ഈ സൗകര്യവും കൈകാര്യം ചെയ്യുക.

എൻ‌എസ്‌സി‌ഐ, സെവൻ‌ ഹിൽ‌സ് ഹോസ്പിറ്റൽ, ട്രിഡൻറ്, ബി‌കെ‌സി എന്നിവയിലുടനീളം 145 ഐസിയു കിടക്കകളടക്കം 875 കിടക്കകളാണ് റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ കൈകാര്യം ചെയ്യുന്നത്. ഏതൊരു ജീവകാരുണ്യ സംഘടനയും നഗരത്തിലെ കോവിഡ് 19 പരിചരണത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണിതെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

“നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിൽ റിലയൻസ് ഫൗണ്ടേഷൻ എല്ലായ്പ്പോഴും മുൻപന്തിയിലാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ പിന്തുണക്കുക എന്നത് നമ്മുടെ ചുമതലയാണ്. ഞങ്ങളുടെ ഡോക്ടർമാരും ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ സ്റ്റാഫും അശ്രാന്തമായി പ്രവർത്തിക്കുകയും ആവശ്യമുള്ളവർക്ക് മികച്ച വൈദ്യസഹായം നൽകിക്കൊണ്ട് വിലയേറിയ ജീവൻ രക്ഷിക്കുകയും ചെയ്യും. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ മുംബൈ നഗരത്തിലുടനീളം 875 കിടക്കകൾ കൈകാര്യം ചെയ്യും. ” - റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിത അംബാനി പറഞ്ഞു.

''ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ദാമൻ, ദിയു, നഗർ ഹവേലി എന്നിവർക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകുന്നു. ഇത് കൂടുതൽ വിപുലീകരിക്കും. ഇന്ത്യയ്ക്കും മുംബൈ നഗരത്തിനുമായി ഈ ശ്രമകരമായ സമയങ്ങളിൽ, ഞങ്ങളുടെ ജനങ്ങളെ സേവിക്കാൻ വേണ്ടതെല്ലാം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു, ”- നിത അംബാനി കൂട്ടിച്ചേർത്തു.

5.5 കോടി ഭക്ഷണം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതിയായ ‘അന്ന സേവാ’പദ്ധതിക്ക് 2020 ൽ റിലയൻസ് ഫൗണ്ടേഷൻ തുടക്കം കുറിച്ചിരുന്നു.

Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
Published by: Rajesh V
First published: April 26, 2021, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories