HOME » NEWS » India » RELIANCE FOUNDATION TO CONTRIBUTE 5 CRORE TO UTTARAKHAND STATE DISASTER MANAGEMENT AUTHORITY

Reliance Foundation | മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയൻസ് ഫൗണ്ടേഷൻ; ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നൽകും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തിന് എഴുതിയ കത്തിൽ റിലയൻസ് ഫൗണ്ടേഷനു വേണ്ടി ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: May 12, 2021, 3:48 PM IST
Reliance Foundation | മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയൻസ് ഫൗണ്ടേഷൻ; ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നൽകും
Nita Ambani- Mukesh Ambani
  • Share this:
കോവിഡ് പ്രതിരോധ നടപടികളിൽ ഉത്തരാഖണ്ഡ് സർക്കാരിന് താങ്ങായി റിലയൻസ് ഫൗണ്ടേഷൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ റിലയൻസ് ഫൗണ്ടേഷൻ നൽകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തിന് എഴുതിയ കത്തിൽ റിലയൻസ് ഫൗണ്ടേഷനു വേണ്ടി ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷമകരമായ ഘട്ടത്തിൽ കോവിഡിനെതിരെ ഉത്തരാഖണ്ഡ് സർക്കാർ നടത്തുന്ന പ്രതിരോധ നടപടികളെ പിന്തുണയ്ക്കുന്നതായും, ഒരുമിച്ച് പോരാടാമെന്നും കത്തിൽ ആനന്ദ് അംബാനി പറയുന്നു.

കോവിഡ് മഹാമാരിക്കെതിരെ ഉത്തരവാദിത്വമുള്ള കോർപറേറ്റ് സ്ഥാപനമെന്ന നിലയിൽ റിലയൻസ് രാജ്യം ഒന്നാകെ നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. രാജ്യത്തിന് ഏറ്റവുമധികം സഹായം ആവശ്യമുള്ള ഈ ഘട്ടത്തിൽ എല്ലാ പിന്തുണയുമേകി റിലയൻസ് ഫൌണ്ടേഷൻ മുന്നിൽ തന്നെയുണ്ടെന്നും കത്തിൽ പറയുന്നു.

നേരത്തെ കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായ രാജ്യത്തിന് ആശ്വാസമേകാൻ റിലയൻസ് ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു ഗുജറാത്തിലെ ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്നാണ് നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ പൂർണമായും സൌജന്യ ചികിത്സയാണ് ലഭ്യമാക്കുക. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ ജാംനഗറിൽ ഓക്സിജൻ വിതരണം ഉൾപ്പടെ എല്ലാ സേവനങ്ങളും സൌജന്യമായി നൽകും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നേരിട്ടു എത്തിയാണ് കോവിഡ് കെയർ സെന്‍റർ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നത്.

Also Read- റിലയൻസ് ജംനഗറിൽ കോവിഡ് ആശുപത്രി സ്ഥാപിക്കുന്നത് കണ്ണുതുറപ്പിക്കുന്ന നടപടി: കേന്ദ്ര അഡീഷണൽ സെക്രട്ടറി സുമിത ദാവ്‌ര

400 കിടക്കകളുള്ള ജാംനഗറിലെ സർക്കാർ ഡെന്തൽ കോളേജ് & ഹോസ്പിറ്റലിലാണ് സൌജന്യ ചികിത്സയുമായി റിലയൻസ് രംഗത്തെത്തുന്നത്. ഒരാഴ്ചയ്ക്കകം ഇതു തുടങ്ങും. പരിചരണത്തിന് റിലയൻസ് നേതൃത്വം നൽകും. അതിനുശേഷം 600 കിടക്കകൾ കോവിഡ് കെയർ സൗകര്യം കൂടി പ്രവർത്തനക്ഷമമാക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജാംനഗറിലെ മറ്റൊരു സ്ഥലത്തായിരിക്കും 600 പേരെ ചികിത്സിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നത്. ഈ ആശുപത്രികളിലേക്ക് ആവശ്യമുള്ള ജീവനക്കാർ, വൈദ്യസഹായം, ഉപകരണങ്ങൾ, മറ്റ് ഡിസ്പോസിബിൾ ഇനങ്ങൾ എന്നിവ റിലയൻസ് ലഭ്യമാക്കും.





“ഇന്ത്യ രാജ്യമെന്ന നിലയിൽ കോവിഡിന്റെ രണ്ടാമത്തെ തരംഗത്തോട് പോരാടുന്നു, ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സമയത്തെ ഏറ്റവും നിർണായകമായ ആവശ്യങ്ങളിൽ ഒന്നാണ് അധിക ആരോഗ്യ സൌകര്യങ്ങൾ. റിലയൻസ് കോവിഡ് രോഗികൾക്കായി ഓക്സിജനുമായി 1000 കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ ഫൌണ്ടേഷൻ ആരംഭിക്കുന്നു.. 400 കിടക്കകളുടെ ആദ്യ ഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും, 600 കിടക്കകളുള്ള സെന്‍റർ തൊട്ടുപിന്നാലെ സജ്ജമാക്കും. ആശുപത്രി സൗജന്യവും ഗുണനിലവാരവുമുള്ള ചികിത്സ നൽകും. റിലയൻസ് ഫൗണ്ടേഷൻ
രാജ്യത്തോ ഓരോ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്നു"- റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറഞ്ഞു.
Published by: Anuraj GR
First published: May 12, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories