• HOME
 • »
 • NEWS
 • »
 • india
 • »
 • COVID 19 ദീർഘിപ്പിച്ച ലോക്ക്ഡൗൺ കാലത്ത് റിലയൻസ് ഫൗണ്ടേഷൻ മൂന്നുകോടി ഇന്ത്യക്കാർക്ക് ഭക്ഷണം നൽകും

COVID 19 ദീർഘിപ്പിച്ച ലോക്ക്ഡൗൺ കാലത്ത് റിലയൻസ് ഫൗണ്ടേഷൻ മൂന്നുകോടി ഇന്ത്യക്കാർക്ക് ഭക്ഷണം നൽകും

പി എം കെയർസ് ഫണ്ട് ഉൾപ്പെടെ വിവിധ റിലീഫ് ഫണ്ടുകളിലേക്കായി റിലയൻസ് ഫൗണ്ടേഷൻ ഇതുവരെ 535 കോടിയാണ് നൽകിയത്.

നിത അംബാനി

നിത അംബാനി

 • News18
 • Last Updated :
 • Share this:
  മുംബൈ: കോവിഡ് 19 മഹാമാരിക്ക് എതിരെ രാജ്യം പോരാടുന്ന സമയത്ത് മൂന്നുകോടി ഇന്ത്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് അറിയിച്ച് റിലയൻസ് ഫൗണ്ടേഷൻ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന പോരാളികൾക്കും ആയിരിക്കും ഭക്ഷണം നൽകുക.

  മിഷൻ അന്ന സേവ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ലോകത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷന്റെ കീഴിൽ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പരിപാടി ആയിരിക്കുമിത്.

  ദിവസവേതനത്തിന് ജോലി ചെയ്യുന്നവർ, ചേരികളിൽ താമസിക്കുന്നവർ, നഗരത്തിൽ സേവനം നൽകുന്നവർ, ഫാക്ടറി തൊഴിലാളികൾ, വൃദ്ധസദനത്തിലെ താമസക്കാർ, അനാഥാലയങ്ങളിലുള്ളവർ എന്നിവർക്ക് ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

  You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം‍ [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]

  "ഇന്ത്യയിൽ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. ദിവസവേതനത്തിനായി ജോലിയെടുത്ത് ഉപജീവനമാർഗം കണ്ടെത്തുന്നവർക്ക് ഒപ്പം നമ്മൾ നിൽക്കേണ്ട സമയമാണ് ഇത്" - ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു.

  "എന്നൊക്കെ ഇന്ത്യയിൽ വിപത്തുകൾ വന്നിട്ടുണ്ടോ അന്നെല്ലാം നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതിനെ തരണം ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി കാലഘട്ടത്തിലും അതിന് വ്യത്യാസമില്ല. ഒരുമിച്ച് നിന്ന് നമ്മൾ വിജയിക്കും' - പ്രസ്താവനയിൽ നിത അംബാനി പറഞ്ഞു.

  കോവിഡ് 19 മഹാമാരി ലോകത്തിനും ഇന്ത്യയ്ക്കും മനുഷ്യത്വത്തിനും കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. "ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. നിങ്ങൾ പലപ്പോഴും ഉത്കണ്ഠാകുലർ ആയിരിക്കും. പക്ഷേ, നിങ്ങൾ തനിച്ചല്ലെന്ന് ഓർക്കുക"

     "നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുന്നതും കോവിഡ് 19 ബാധിക്കാതിരിക്കുന്നതുമാണ് മുകേഷിനും എനിക്കും ഏറ്റവും പ്രധാനപ്പെട്ടത്" - നിത അംബാനി പറഞ്ഞു.

  "ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഭക്ഷണം നൽകുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. നമ്മുടെ സംസ്കാരത്തിൽ അന്നദാനം മഹാദാനമാണ്. ഭക്ഷണം ബ്രഹ്മമാണെന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുന്നു." - നിത അംബാനി പറഞ്ഞു.

  ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് 100 കിടക്കകളുള്ള കോവിഡ് 19 ആശുപത്രി രണ്ടാഴ്ച കൊണ്ട് റിലയൻ പണി കഴിപ്പിച്ചിരുന്നു. ദേശീയ റെക്കോർഡ് ആയിരുന്നു ഇത്. ഇപ്പോൾ, ഈ ആശുപത്രിയുടെ കപ്പാസിറ്റി 250 കിടക്കകൾ ആയി വിപുലീകരിച്ചു.

  ഇന്ത്യയിലെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്കും മറ്റുമായി റിലയൻസ് ഒരു ലക്ഷം മാസ്കുകളും പിപിഇ കിറ്റുകളും ആരോഗ്യപ്രവർത്തകർക്കായി എത്തിച്ചു നൽകിയിരുന്നു.

  പി എം കെയർസ് ഫണ്ട് ഉൾപ്പെടെ വിവിധ റിലീഫ് ഫണ്ടുകളിലേക്കായി റിലയൻസ് ഫൗണ്ടേഷൻ ഇതുവരെ 535 കോടിയാണ് നൽകിയത്.

  First published: