• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈ ലാൽബോഗ്ച്ച രാജ ഗണേശവിഗ്രഹത്തിന് മുന്നിൽ പ്രാർഥനയോടെ മുകേഷ് അംബാനിയും കുടുംബവും

മുംബൈ ലാൽബോഗ്ച്ച രാജ ഗണേശവിഗ്രഹത്തിന് മുന്നിൽ പ്രാർഥനയോടെ മുകേഷ് അംബാനിയും കുടുംബവും

മുംബൈയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഗണേശ വിഗ്രഹമാണ് പുട്ട്‌ബായി ചാളിൽ സ്ഥിതി ചെയ്യുന്ന ലാൽബാഗ്‌ച രാജ.

Lalbaugcha_Raja

Lalbaugcha_Raja

  • Last Updated :
  • Share this:
    റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി മുംബൈയിലെ പ്രശസ്തമായ ലാൽബൗച്ച രാജയിലെ ഗണേശ വിഗ്രഹത്തിന് മുന്നിലെത്തി പ്രാർത്ഥന നടത്തി. മകൻ അനന്ത് അംബാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുംബൈയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഗണേശ വിഗ്രഹമാണ് പുട്ട്‌ബായി ചാളിൽ സ്ഥിതി ചെയ്യുന്ന ലാൽബാഗ്‌ച രാജ. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ലാൽബാഗിൽ ലാൽബാഗ്‌ച രാജയെ ദർശിക്കാൻ എത്തുന്നത്.

    കൊവിഡ് 19 നിയന്ത്രണങ്ങളാൽ രണ്ട് വർഷത്തെ ആഘോഷങ്ങൾക്ക് ശേഷം, മഹത്തായ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് പേരുകേട്ട സംസ്ഥാനമായ മഹാരാഷ്ട്ര സർക്കാർ ഓഗസ്റ്റ് 31 ന് ആരംഭിച്ച ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

    Also Read- Ganesh Chaturthi 2022 | ഗണേശ ചതുർത്ഥി: ഇത്തവണ വീട്ടിൽ എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം?

    10 ദിവസത്തെ ഗണേശോത്സവം വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്, ദേവന്റെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനുള്ള ഘോഷയാത്രകൾ പല സ്ഥലങ്ങളിലും പുറപ്പെട്ടുകഴിഞ്ഞു, ഇതിനായി മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അധികാരികൾ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

    Also Read- Vinayaka Chaturthi 2022 | വിനായക ചതുർത്ഥി; 10 ദിവസം നീണ്ട ഗണേശോത്സവത്തെക്കുറിച്ച് അറിയാം

    അനന്ത ചതുർദശിയിലെ ഉത്സവത്തിന്റെ സമാപനത്തിൽ, ഗണപതിയുടെ വിഗ്രഹങ്ങൾ അടുത്തുള്ള ജലാശയങ്ങളിൽ കൊണ്ടുപോയി നിമജ്ജനം ചെയ്യുന്നു. മുംബൈയിലും പൂനെയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനും ഘോഷയാത്രകൾക്കുമായി വിപുലമായ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: