നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നിതാ അംബാനി ബനാറസ് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറാകുന്നുവെന്ന വാർത്ത വ്യാജമെന്ന് റിലയൻസ്

  നിതാ അംബാനി ബനാറസ് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറാകുന്നുവെന്ന വാർത്ത വ്യാജമെന്ന് റിലയൻസ്

  ബനാറസ് സർവകലാശാലയിൽ നിതയെ വിസിറ്റിംഗ് ലെക്ച്ചററായി നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമോ, മറ്റു നിർദ്ദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം ഒരു നിർദ്ദേശവുമായി ആരും നിതയെയും ബന്ധപ്പെട്ടിട്ടുമില്ല, റിലയ൯സ് വക്താവ് വാർത്താ ഏജ൯സിയായ എഎ൯ഐയോട് പറഞ്ഞു.

  Nita Ambani

  Nita Ambani

  • Share this:
   മുംബൈ: നിതാ അംബാനി ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു ) യിൽ വിസിംറ്റിംഗ് പ്രൊഫസറായി ജോയി൯ ചെയ്യുന്നു എന്ന വാർത്ത വ്യാജമെന്ന് റിലയൻസ്. നിലവിൽ റിലയ൯സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിതാ. ബുധനാഴ്ച്ച ഇറക്കിയ വാർത്താക്കുറിപ്പിലാണ് തെറ്റായ വാർത്തയെ കുറിച്ച് റിലയ൯സ് വിശദീകരിച്ചത്.

   ബനാറസ് സർവകലാശാലയിൽ നിതയെ വിസിറ്റിംഗ് ലെക്ച്ചററായി നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമോ, മറ്റു നിർദ്ദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം ഒരു നിർദ്ദേശവുമായി ആരും നിതയെയും ബന്ധപ്പെട്ടിട്ടുമില്ല, റിലയ൯സ് വക്താവ് വാർത്താ ഏജ൯സിയായ എഎ൯ഐയോട് പറഞ്ഞു.

   ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിതാ അംബാനിയെ നിയമിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന ദൃശ്യങ്ങൾ നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

   Also Read- ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെ പ്രോവിഡന്റ് ഫണ്ടിനു വേണ്ടി യു എ എൻ സൃഷ്ടിക്കാം?

   40 ലധികം വരുന്ന വിദ്യാർത്ഥികളാണ് യൂണിവേഴ്​സിറ്റി വൈസ്​ ചാൻസിലർ രാകേഷ്​ ഭട്ട്​നഗറിന്‍റെ വീടിന്​ മുന്നിൽ പ്രതിഷേധവുമായെത്തിയത്. ബി.എച്ച്. യുവിലെ വിമൻ സ്റ്റഡീസ്​ ആൻഡ്​ ഡെവലപ്​മെന്‍റ്​ പഠന വിഭാഗത്തിലാണ്​ യൂണിവേഴ്​സിറ്റി നിത അംബാനിയെ വിസിറ്റിങ്​ പ്രൊഫസറാക്കാൻ തീരുമാനിച്ചത് എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകളിൽ കാണിച്ചിരുന്നത്​.

   അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോമുമായി റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി രംഗത്തെത്തിയിരുന്നു. ഹെർ സർക്കിൾ എന്നു പേരിട്ടിരിക്കുന്ന പുതിയ സംരഭം ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തിയുമായി സ്ത്രീകളുടെ ശക്തിയെ സമന്വയിപ്പിക്കുന്ന സവിശേഷമായ ഒന്നായിരിക്കുമെന്നാണ് നിതാ അംബാനി പ്രസ്തവിച്ചത്.

   Also Read- Explained| എസ്എംഎസ് വഴി ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാം; അറിയാം വിശദമായി

   ആശയവിനിമയം, ഇടപഴകൽ, സഹകരണം, പരസ്പര പിന്തുണ എന്നിവയ്ക്ക് സന്തോഷകരവും സുരക്ഷിതവുമായ ഇടം നൽകിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനും ആഗോളതലത്തിൽ സാഹോദര്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോം ആയ ഹെർ സർക്കിൾ ലക്ഷ്യമിടുന്നു.

   ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഡിജിറ്റൽ കൂട്ടായ്മയാണ് ഹെർ സർക്കിൾ വിഭാവനം ചെയ്തിരിക്കുന്നത് - ഇന്ത്യൻ സ്ത്രീകളിൽ തുടങ്ങി ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിനായി ഇത് തുറന്നിരിക്കുന്നു. സ്ത്രീകൾക്കു മാത്രമായുള്ള ഒരു സാമൂഹിക മാധ്യമമായിരിക്കും ഹെർ സർക്കിൾ. എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിലുമുള്ള സ്ത്രീകളുടെ അഭിലാഷങ്ങൾ, സ്വപ്നങ്ങൾ, കഴിവുകൾ എന്നിവ പ്രോൽസാഹിപ്പിക്കാൻ ഹെർ സർക്കിൾ മുൻകൈയെടുക്കും.

   ഹെർ സർക്കിൾ ഒരു ഡെസ്ക്ടോപ്പ്, മൊബൈൽ റെസ്പോൺസിബിൾ വെബ്‌സൈറ്റ് ആണ്, ഇത് Google Play സ്റ്റോറിലും മൈ ജിയോ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനായി ലഭ്യമാണ്. അവസാനമായി, ഹെർ സർക്കിളിലെ പങ്കാളിത്തം അതിന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമാണ്. ഇത് തുടക്കത്തിൽ ഇംഗ്ലീഷിലും പിന്നീട് മറ്റ് ഭാഷകളിലും ഉള്ളടക്കം ലഭ്യമാകും.
   Published by:Rajesh V
   First published:
   )}