• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡിജിറ്റൽ പങ്കാളിത്തം ശക്തിപ്പെടുത്തും; റിലയൻസ് ജിയോയും എസ്.ബി.ഐയും ധാരണാപത്രത്തിൽ ഒപ്പിട്ടു


Updated: August 2, 2018, 11:37 PM IST
ഡിജിറ്റൽ പങ്കാളിത്തം ശക്തിപ്പെടുത്തും; റിലയൻസ് ജിയോയും എസ്.ബി.ഐയും ധാരണാപത്രത്തിൽ ഒപ്പിട്ടു

Updated: August 2, 2018, 11:37 PM IST
ന്യൂഡൽഹി: പുത്തൻ തലമുറാ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് റിലയൻസ് ജിയോയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രത്തിൽ ഒപ്പിട്ടു. ജിയോ, എസ്.ബി.ഐ ഉപഭോക്താക്കൾക്ക് ഒരു പോലെ പ്രയോജനകരമായ വിധത്തിൽ ഡിജിറ്റൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ധാരണ.

റിലയൻസിന്റെ പ്ലാറ്റ് ഫോമായ ജിയോ പ്രൈമിന്റെ ആനുകൂല്യങ്ങൾ ജിയോ, എസ്.ബി.ഐ ഉപഭോക്താക്കൾക്ക് ഒരു പോലെ ലഭ്യമാകും. റിലയൻസ് റീട്ടെയ്ൽ, ജിയോ, പാർട്ണർ ബ്രാൻഡുകൾ, വ്യാപാരികൾ എന്നിവർക്ക് ജിയോ പ്രൈമിൽ നിന്നുള്ള എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും. കൂടാതെ, എസ്ബിഐ റിവാർഡ്സ് (എസ്ബിഐയിൽ നിലവിലുള്ള ലോയൽറ്റി പ്രോഗ്രാം), ജിയോ പ്രൈം എന്നിവയ്ക്കൊപ്പം എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലോയൽറ്റി റിവാർഡ് അവസരങ്ങൾ നൽകും- ജിയോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

'എസ്ബിഐ ഉപഭോക്താക്കളുടെ എണ്ണം ആഗോള തലത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. ജിയോയുടെ പ്ലാറ്റ് ഫോം ഉപയോഗിച്ച് എസ്ബിഐ, ജിയോ ഉപഭോക്താക്കളുടെ എല്ലാ ഡിജിറ്റൽ ആവശ്യങ്ങളും നിറവേറ്റാൻ കഴിയത്തക്ക വിധത്തിൽ ഡിജിറ്റൽ പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതിന് ജിയോ പ്രതിജ്ഞാബദ്ധമാണ്- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

നെറ്റ്വർക്ക് കണക്ടിവിറ്റി സപ്പോർട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിലും നൽകുന്നതിലും മികച്ച പങ്കാളികളിൽ ഒരാളായി ജിയോയെ പരിഗണിക്കുമെന്നും എസ്.ബി.ഐയും വ്യക്തമാക്കി. എസ്ബിഐ യോനയുടെ ഡിജിറ്റൽ ബാങ്കിങ് സംവിധാനം മൈ ജിയോ പ്ലാറ്റ്ഫോമിലൂടെ സാധ്യമാക്കും. ഉപഭോക്താക്കൾക്ക് മികച്ച അനുഭവമായിരിക്കും ഇത്. എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളിൽ ജിയോ ഫോണുകളും ലഭ്യമാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ് വർക്കുമായി പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

 

 
First published: August 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍