HOME » NEWS » India » RELIANCE SEEKS PERMISSION TO FLY IN ISRAELI EXPERTS FOR TRAINING AND INSTALLATION OF RAPID COVID 19 TESTING GH 2

ഇനി കോവിഡ് കണ്ടെത്താൻ ശ്വാസപരിശോധന; ഇസ്രായേലിൽ നിന്ന് 110 കോടിയോളം രൂപയുടെ ഉപകരണങ്ങളുമായി റിലയ൯സ്

ഇസ്രായേലി കമ്പനിയുടെ കോവിഡ് പരിശോധന സിസ്റ്റം 95 ശതമാനത്തിലധികവും വിജയകരമാണ് എന്നാണ് പറയപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: May 6, 2021, 7:24 PM IST
ഇനി കോവിഡ് കണ്ടെത്താൻ ശ്വാസപരിശോധന; ഇസ്രായേലിൽ നിന്ന് 110 കോടിയോളം രൂപയുടെ ഉപകരണങ്ങളുമായി റിലയ൯സ്
മുകേഷ് അംബാനി
  • Share this:

കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരിശീലനാവശ്യങ്ങൾക്കായി ഇസ്രായേലിൽ നിന്ന് വിദഗ്ദ്ധരെ കൊണ്ടുവരാ൯ റിലയ൯സ് സർക്കാർ അനുമതി തേടി. ഇസ്രായേലി സ്റ്റാർട്ടപ്പിൽ നിന്ന് 110 കോടിയോളം രൂപ ചെലവിൽ റിലയ൯സ് വാങ്ങിയ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ ഇ൯സ്റ്റാൾ ചെയ്യാനും അതിന്റെ ഉപയോഗ രീതി പരിശീലിപ്പിക്കാനും വേണ്ടിയാണ് വിദഗ്ദ്ധരെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ബ്രീത് ഓഫ് ഹെൽത്ത് (BOH) എന്ന സ്ഥാപനത്തിലെ പ്രതിനിധികളാണ് ഇന്ത്യയിലെത്തുക. എന്നാൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലി പ്രതിനിധികൾക്ക് ഇന്ത്യയിലേക്ക് വരാ൯ അനുമതി ലഭിച്ചെന്നും അവർ ഉട൯ തന്നെ പുറപ്പെടുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.


അതേസമയം, ഇന്ത്യയുൾപ്പെടെയുള്ള ഏഴു രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാരെ യാത്ര ചെയ്യുന്നതിൽ നിന്ന് ഇസ്രായേൽ വിലക്കിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന ഈ മെഡിക്കൽ സംഘം എത്രയും പെട്ടെന്ന് കോവിഡ് ബാധ കണ്ടെത്താ൯ സഹായിക്കുന്ന നൂതന സാങ്കേതിക ഉപകരണം സംബന്ധിച്ച് റിലയ൯സ് ടീമംഗങ്ങളെ പരിശീലിപ്പിക്കും. ശ്വാസം പരിശോധിച്ച് കോവിഡ് ബാധ കണ്ടെത്തുന്ന പുതിയ രീതിയാണിത്. സെക്കന്റുകൾക്കകം അസുഖം സ്ഥിതീകരിക്കാ൯ ഇത് സഹായിക്കും.

ജനുവരിയിലാണ് 110 കോടിയോളം രൂപക്ക് ബിഓഎച്ചുമായി ശ്വസന പരിശോധന വഴി കോവിഡ് കണ്ടെത്താനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാറിൽ റിലയ൯സ് ഒപ്പു വെച്ചത്.

ഉടന്പടി പ്രകാരം റിലയ൯സ് ഇസ്രായേലി കന്പനിയിൽ നിന്ന് നൂറു കണക്കിന് കോവിഡ് പരിശോധന ഉപകരണങ്ങൾ സ്വന്തമാക്കും. പ്രതിമാസം നൂറ് മില്യണ് ഡോളർ (ഏകദേശം 700 കോടി രൂപ) നിരക്കിൽ കമ്പനി ഇന്ത്യയിൽ മില്യണ് കണക്കിന് കോവിഡ് ടെസ്റ്റ് നടത്തും. ഇസ്രായേലി കമ്പനിയുടെ കോവിഡ് പരിശോധന സിസ്റ്റം 95 ശതമാനത്തിലധികവും വിജയകരമാണ് എന്നാണ് പറയപ്പെടുന്നത്.

ഇസ്രായേലി ആശുപത്രികളായ ഹദസാ മെഡിക്കൽ സെന്റർ, ശെബാ മെഡിക്കൽ സെന്റർ, തെൽ ഹശോമർ എന്നിവിടങ്ങളിൽ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് 98 ശതമാനം വിജയകരമാണിത്. “നിരവധി ഉപകരണങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇവ പ്രാവർത്തികമായി തുടങ്ങിയാൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് വളരെ പ്രയോജനപ്പെടും," ബിഒഎച്ച് വക്താവ് പറഞ്ഞു.
ഒരാഴ്ച് മുന്പാണ് ഉപകരണങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഇസ്രായേലി ഉപ ആരോഗ്യ മന്ത്രി യോ കിഷ് റെഹോവോത്ത് നഗരത്തിലെ ബിഒഎച്ച് ലബോറട്ടറി സന്ദർശിക്കുകയും ഇന്ത്യയിലേക്ക് പുറപ്പെടാനൊരുങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രി സ്വയം ഈ ടെസ്റ്റിന് വിധേയനാവുകയും ബിഒച്ച് അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ സിസ്റ്റം എങ്ങനെ ഉപയോഗിക്കാം എന്നതിൽ ഇന്ത്യ൯ സംഘത്തിന് വേണ്ട പരിശീലനങ്ങൾ നൽകുമെന്ന് അറിയിച്ച കമ്പനി കോവിഡ് പോരാട്ടത്തിൽ ഈ കണ്ടുപിടിത്തം ഒരു വഴിത്തിരിവാണെന്നും ഇന്ത്യ൯ വേരിയെന്റിനെ പ്രതിരോധിക്കാ൯ ഇത് ഉപകാരപ്പെടുമെന്നും അഭിപ്രായപ്പെട്ടു.

“ഇന്ത്യയിൽ മഹാമാരി രൂക്ഷമായതിനെ തുടർന്ന് വിദഗ്ദ്ധ സംഘത്തിന്റെ വിമാനം നിശ്ചയിച്ചതിലും നേരത്തെയാക്കിയിട്ടുണ്ട്. ഇതുവരെ രണ്ടു ലക്ഷം പേർ ഇന്ത്യയിൽ മരണമടഞ്ഞ സാഹചര്യത്തിൽ ഇവർ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ ഇന്ത്യ൯ സർക്കാറിന് സഹായകമാവും," ബിഒച്ച് പ്രസ്താവനയിൽ പറഞ്ഞു.

ഇന്നലെ മാത്രം 3,780 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 2,26,188 ആയി. പുതിയ 3,82,315 കേസുകളാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഇതുവരെ 2,06,65,148 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: Breath of Health, BOH, reliance, israel, covid test, covid, covid breath test, കോവിഡ്, ഇസ്രായേൽ, ബ്രീത്ത് ഓഫ് ഹെൽത്ത്,

Published by: Anuraj GR
First published: May 6, 2021, 7:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories