നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റിലയൻസ് ജംനഗറിൽ കോവിഡ് ആശുപത്രി സ്ഥാപിക്കുന്നത് കണ്ണുതുറപ്പിക്കുന്ന നടപടി: കേന്ദ്ര അഡീഷണൽ സെക്രട്ടറി സുമിത ദാവ്‌ര

  റിലയൻസ് ജംനഗറിൽ കോവിഡ് ആശുപത്രി സ്ഥാപിക്കുന്നത് കണ്ണുതുറപ്പിക്കുന്ന നടപടി: കേന്ദ്ര അഡീഷണൽ സെക്രട്ടറി സുമിത ദാവ്‌ര

  കോവിഡ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിക്കൊണ്ടാണ് റിലയൻസ് രംഗത്തെത്തിയത്. ഇനി 700 ബെഡുകളുള്ള കോവിഡ് കെയർ സെന്‍റർ സ്ഥാപിക്കാൻ പോകുകയാണ് അവരെന്നും സുമിത ദാവ്‌ര പറഞ്ഞു.

  supreme court

  supreme court

  • Share this:
   ന്യൂഡൽഹി: റിലയൻസിന്‍റെ നേതൃത്വത്തിൽ ജാംനഗറിൽ അതിവേഗം കോവിഡ് കെയർ സെന്‍റർ സജ്ജീകരിച്ചത് ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാൾ എന്ന നിലയിൽ തന്‍റെ കണ്ണ് തുറപ്പിച്ചെന്ന് കേന്ദ്ര അഡീഷണൽ സെക്രട്ടറി സുമിത ദാവ്‌ര. കോവിഡ് 19 പ്രതിരോധം സംബന്ധിച്ച സുപ്രീം കോടതി വാദത്തിനിടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുന്നിലാണ് സുമിത ദാവ്‌ര ഇക്കാര്യം പറഞ്ഞത്. കോവിഡ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിക്കൊണ്ടാണ് റിലയൻസ് രംഗത്തെത്തിയത്. ഇനി 700 ബെഡുകളുള്ള കോവിഡ് കെയർ സെന്‍റർ സ്ഥാപിക്കാൻ പോകുകയാണ് അവരെന്നും സുമിത ദാവ്‌ര പറഞ്ഞു.

   കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായ രാജ്യത്തിന് ആശ്വാസമേകാൻ റിലയൻസ് ഫൗണ്ടേഷൻ വിവിധ നടപടികൾ സ്വീകരിച്ചു വരികയാണ്. ഗുജറാത്തിലെ ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്നാണ് നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആശുപത്രിയിൽ പൂർണമായും സൌജന്യ ചികിത്സയാണ് ലഭ്യമാക്കുക. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ ജാംനഗറിൽ ഓക്സിജൻ വിതരണം ഉൾപ്പടെ എല്ലാ സേവനങ്ങളും സൌജന്യമായി നൽകും. മുകേഷ് അംബാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടി.


   400 കിടക്കകളുള്ള ജാംനഗറിലെ സർക്കാർ ഡെന്തൽ കോളേജ് & ഹോസ്പിറ്റലിലാണ് സൌജന്യ ചികിത്സയുമായി റിലയൻസ് രംഗത്തെത്തുന്നത്. ഒരാഴ്ചയ്ക്കകം ഇതു തുടങ്ങും. പരിചരണത്തിന് റിലയൻസ് നേതൃത്വം നൽകും. അതിനുശേഷം 600 കിടക്കകൾ കോവിഡ് കെയർ സൗകര്യം കൂടി പ്രവർത്തനക്ഷമമാക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജാംനഗറിലെ മറ്റൊരു സ്ഥലത്തായിരിക്കും 600 പേരെ ചികിത്സിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നത്. ഈ ആശുപത്രികളിലേക്ക് ആവശ്യമുള്ള ജീവനക്കാർ, വൈദ്യസഹായം, ഉപകരണങ്ങൾ, മറ്റ് ഡിസ്പോസിബിൾ ഇനങ്ങൾ എന്നിവ റിലയൻസ് ലഭ്യമാക്കും.

   Also Read- Reliance Foundation | ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്ന് റിലയൻസ് ഫൗണ്ടേഷൻ

   മുകേഷ് അംബാനിക്കൊപ്പം ഭാര്യ നിത അംബാനിയും കുടുംബവും കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനത്തിൽ മുൻനിരയിലുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഏകോപനത്തോടെയാണ് റിലയൻസ് കോവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുക. ജാംനഗർ, ഖംബാലിയ, ദ്വാരക, പോർബന്ദർ, സൗരാഷ്ട്രയിലെ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിയുടെ പ്രയോജനം ലഭിക്കും.

   “ഇന്ത്യ രാജ്യമെന്ന നിലയിൽ കോവിഡിന്റെ രണ്ടാമത്തെ തരംഗത്തോട് പോരാടുന്നു, ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സമയത്തെ ഏറ്റവും നിർണായകമായ ആവശ്യങ്ങളിൽ ഒന്നാണ് അധിക ആരോഗ്യ സൌകര്യങ്ങൾ. റിലയൻസ് കോവിഡ് രോഗികൾക്കായി ഓക്സിജനുമായി 1000 കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ ഫൌണ്ടേഷൻ ആരംഭിക്കുന്നു.. 400 കിടക്കകളുടെ ആദ്യ ഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും, 600 കിടക്കകളുള്ള സെന്‍റർ തൊട്ടുപിന്നാലെ സജ്ജമാക്കും. ആശുപത്രി സൗജന്യവും ഗുണനിലവാരവുമുള്ള ചികിത്സ നൽകും. റിലയൻസ് ഫൗണ്ടേഷൻ
   രാജ്യത്തോ ഓരോ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്നു"- റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറഞ്ഞു.
   Published by:Anuraj GR
   First published: