• HOME
  • »
  • NEWS
  • »
  • india
  • »
  • RELIEF FOR FUTURE GROUP IN DISPUTE WITH AMAZON AS SUPREME COURT HALTS SEIZURE OF ASSETS ORDERED BY DELHI HIGH COURT GH

Future Amazon| ഫ്യൂച്ചർ ഗ്രൂപ്പിന് ആശ്വാസം, ബിയാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടില്ല; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ഫ്യൂച്ചർ-റിലയൻസ് ഇടപാടുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികൾ എടുക്കരുതെന്ന് എൻസിഎൽഎടി, സിസിഐ, സെബി എന്നിവയുൾപ്പെടെയുള്ള എല്ലാ അതോറിറ്റികളോടും കോടതി ആവശ്യപ്പെട്ടു.

News18 Malayalam

News18 Malayalam

  • Share this:
    ഫ്യൂച്ചർ ഗ്രൂപ്പിന് വലിയ ആശ്വാസം. ഫ്യുച്ചർ റീട്ടെയിൽ ലിമിറ്റഡും റിലയൻസ് ഗ്രൂപ്പും തമ്മിലുള്ള ലയന ഇടപാടുമായി ബന്ധപ്പെട്ട് ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ നടപടികൾ സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. ഫ്യൂച്ചർ-റിലയൻസ് ഇടപാടുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികൾ എടുക്കരുതെന്ന് എൻസിഎൽഎടി, സിസിഐ, സെബി എന്നിവയുൾപ്പെടെയുള്ള എല്ലാ അതോറിറ്റികളോടും കോടതി ആവശ്യപ്പെട്ടു.

    ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളുടെയും അതിന്റെ പ്രമോട്ടറായ കിഷോർ ബിയാനിയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഡൽഹി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷനിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ബിയാനിയെയും ഫ്യൂച്ചർ ഗ്രൂപ്പിന്റെ മറ്റ് ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസും സിംഗിൾ ബെഞ്ച് ഒഴിവാക്കിയിരുന്നു.

    രാജ്യത്തെ മുൻനിര ചില്ലറ, മൊത്ത വിതരണ ശൃംഖലയായ ഫ്യൂച്ചർ ഗ്രൂപ്പിനെ കഴിഞ്ഞ വർഷമാണ് റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തത്. 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങിയത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, വെയർഹൗസിങ്, ലോജിസ്റ്റിക്സ് എന്നിവയെല്ലാം റിലയൻസിന്റെ നിയന്ത്രണത്തിലാണ്.

    Also Read- വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് CAIT

    ആവശ്യമുള്ള സമയത്ത് ആമസോണിന്റെ സഹായം ലഭിച്ചില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനി ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുന്നത് തടയാനാണ് അമേരിക്കൻ കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. റിലയൻസ് റീട്ടെയിലിനെ രക്ഷകരെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫ്യൂച്ചർ ഗ്രൂപ്പിനെ ക്ഷീണിപ്പിക്കാനാണ് ആമസോൺ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    തങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആമസോണുമായി എട്ട് തവണ ചർച്ച ചെയ്തതായും എന്നാൽ കടം നൽകിയവർ ഓഹരികൾ ആവശ്യപ്പെടുമ്പോഴും ആമസോൺ സഹായിച്ചില്ലെന്നും ബിയാനി പറഞ്ഞിരുന്നു.

    ആമസോണിന്റെ ഹർജിയെ തുടർന്ന് സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (എസ്‌ഐ‌എസി) റിലയൻസ്-ഫ്യൂച്ചർ ഇടപാട് നവംബറിൽ സ്റ്റേ ചെയ്തിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് കരാർ ലംഘിച്ചുവെന്നാണ് ആമസോൺ പറഞ്ഞത്. കടക്കെണിയിലായ കമ്പനിയെ സഹായിക്കുന്നതിന് ഫ്യൂച്ചർ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയിൽ ഓഹരിയുള്ള ആമസോണിനോട് താൻ പരമാവധി അഭ്യർത്ഥിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

    ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിൽ 5% ഓഹരികളാണ് ആമസോണിന്റെ കൈവശമുണ്ടായിരുന്നത്. ബിഗ് ബസാർ, ഈസിഡേ തുടങ്ങിയ എല്ലാ ഭക്ഷണ, പലചരക്ക് ശൃംഖലകളും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് കീഴിലാണ്. ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികൾ 1500 കോടി രൂപയ്ക്കാണ് ആമസോൺ വാങ്ങിയത്.
    Published by:Rajesh V
    First published:
    )}