ബലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത പാകിസ്ഥാൻ തുറന്നു; എയർ ഇന്ത്യക്ക് ആശ്വാസം

അന്താരാഷ്ട്ര സർവീസുകൾ വഴിമാറ്റുകവഴി ഏകദേശം 491 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉണ്ടായത്

news18
Updated: July 17, 2019, 10:29 AM IST
ബലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത പാകിസ്ഥാൻ തുറന്നു; എയർ ഇന്ത്യക്ക് ആശ്വാസം
എയർ ഇന്ത്യ
  • News18
  • Last Updated: July 17, 2019, 10:29 AM IST
  • Share this:
ന്യൂഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന വ്യോമപാത പാകിസ്ഥാൻ തുറന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് തിങ്കളാഴ്ച രാത്രി 12.41ഓടെയാണ് നീക്കിയത്. എല്ലാ സൈനികേതര വിമാനങ്ങൾക്കും യാത്രാനുമതി നൽകിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാകിസ്ഥാന്റെ അറിയിപ്പ്. ഇത് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത് മൂലം നഷ്ട‌ടത്തിലായ എയർ ഇന്ത്യയ്‌ക്ക് ആശ്വാസം പകരുന്നത് കൂടിയാണ് പുതിയ സംഭവ വികാസങ്ങൾ.

ഇന്ത്യയിൽ നിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള അന്താരാഷ്ട്ര സർവീസുകൾ ഈ വ്യോമപാതയിലൂടെയായിരുന്നു. വിലക്ക് വന്നതോടെ വിമാന സർവീസുകൾ പുനക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എയർ ഇന്ത്യക്ക് പുറമെ ഇന്ത്യയിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ വിമാനക്കമ്പനികളെയും വിലക്ക് കാര്യമായി ബാധിച്ചു. അന്താരാഷ്ട്ര സർവീസുകൾ വഴിമാറ്റുകവഴി ജൂലൈ രണ്ടാംതിയതി വരെ ഏകദേശം 491 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉണ്ടായത്.

ഫെബ്രുവരി 26ന് ബലാക്കോട്ടിൽ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം ഇന്ത്യൻ വ്യോമസേന ആക്രമിച്ചിരുന്നു. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. അതിനുശേഷം കിഴക്കൻ മേഖലയിലൂടെ കന്നുപോകുന്ന രണ്ട് വ്യോമപാതകൾ മാത്രമാണ് പാകിസ്ഥാൻ തുറന്നു നൽകിയിരുന്നത്. ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയും തങ്ങളുടെ വ്യോമപാത അടിച്ചിട്ടു. മെയ് 31ന് ഇത് തുറന്നുകൊടുത്തു. അതിർത്തിയിലെ വ്യോമതാവളങ്ങളിൽ നിന്നും ഇന്ത്യ പോർവിമാനങ്ങൾ മാറ്റാതെ വ്യോമപാതയിലെ നിരോധനം നീക്കില്ലെന്ന് പാകിസ്ഥാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി വിലക്ക് നീക്കുകയായിരുന്നു.

First published: July 17, 2019, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading