നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • താല്‍ക്കാലിക ആശ്വാസം; എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകനും ഇടക്കാല ജാമ്യം

  താല്‍ക്കാലിക ആശ്വാസം; എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകനും ഇടക്കാല ജാമ്യം

  രാജ്യം വിട്ടുപോകരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധിയിലാണ് റോസ് അവന്യൂ പ്രത്യേക കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

  • Share this:
   ന്യൂഡല്‍ഹി എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും താല്‍ക്കാലിക ജാമ്യം. രാജ്യം വിട്ടുപോകരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധിയിലാണ് റോസ് അവന്യൂ പ്രത്യേക കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

   അതേസമയം എന്‍ഫോഴ്‌സമെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി ചിദംബരം പിന്‍വലിച്ചു. ഐ.എന്‍.എക്‌സ് കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാം.

   ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ചൂണ്ടിക്കാട്ടി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

   യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ചിദംബരം എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ അഴിമതി നടത്തിയെന്നാണ് കേസ്.

   Also Read ചിദംബരം അന്ന് ഉദ്ഘാടനവേദിയിൽ; ഇന്ന് അതേ കെട്ടിടത്തിൽ സിബിഐ കസ്റ്റഡിയിൽ താമസം!

   First published:
   )}