• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'മുസ്ലിം പാർട്ടി'ക്ക് രാഹുലിന്റെ മറുപടി: വ്യക്തിയുടെ ജാതിയും മതവും തന്നെ ബാധിക്കാറില്ല


Updated: July 17, 2018, 3:35 PM IST
'മുസ്ലിം പാർട്ടി'ക്ക് രാഹുലിന്റെ മറുപടി: വ്യക്തിയുടെ ജാതിയും മതവും തന്നെ ബാധിക്കാറില്ല

Updated: July 17, 2018, 3:35 PM IST
ന്യൂഡൽഹി: കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയാണെന്ന ആരോപണത്തിന് മറുപടിയുമായി എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി. താനൊരു കോൺഗ്രസുകാരനാണെന്നും അതിനാൽ തന്നെ ഒരു വ്യക്തിയുടെ ജാതിയും മതവും വിശ്വാസങ്ങളുമൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.

'രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാർശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോൺഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാൻ സ്നേഹിക്കുന്നു. കാരണം ഞാൻ കോൺഗ്രസുകാരനാണ്'- രാഹുൽ പറഞ്ഞു.



മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽഗാന്ധി, കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയാണെന്ന് അവരോട് പറഞ്ഞുവെന്ന് ഒരു ഉറുദു പത്രം റിപ്പോർട്ട് ചെ‌യ്തിരുന്നു. പിന്നാലെ ഇത് നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. എന്നാൽ‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും ഈ ആരോപണം കോൺഗ്രസിനെതിരായ ആയുധമാക്കുകയായിരുന്നു.

കോൺഗ്രസ് മുസ്ലിം പാർട്ടിയാണെന്ന കാര്യത്തിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോദി,​ കോൺഗ്രസിൽ മുസ്ലിം സ്ത്രീകൾക്ക് സ്ഥാനമുണ്ടോയെന്നും അതോ പുരുഷന്മാർക്ക് വേണ്ടിയുള്ള പാർട്ടി മാത്രമാണോ എന്നും ചോദിച്ചിരുന്നു. മുസ്ലിം സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും അവകാശങ്ങൾക്കും കോൺഗ്രസ് വിലകൽപിക്കുന്നുണ്ടോ എന്നു കൂടി അറിഞ്ഞാൽ കൊള്ളാമെന്നും അസംഗഡിലെ റാലിയിൽ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു.

രാഹുൽഗാന്ധി ഈ വിഷയത്തിൽ മൗനം വെടിയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് എന്ന മുത്തശ്ശി പാർട്ടി കടുത്ത വർഗീയത വച്ചുപുലർത്തുന്നവരാണെന്നതിന് സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍