• HOME
  • »
  • NEWS
  • »
  • india
  • »
  • ടൂറിസ്റ്റ് വിസയിലെത്തി മതപരിവര്‍ത്തനം; ആസാമിൽ ഏഴ് ജര്‍മ്മന്‍ പൗരന്മാര്‍ അറസ്റ്റിൽ

ടൂറിസ്റ്റ് വിസയിലെത്തി മതപരിവര്‍ത്തനം; ആസാമിൽ ഏഴ് ജര്‍മ്മന്‍ പൗരന്മാര്‍ അറസ്റ്റിൽ

ടൂറിസ്റ്റ് വിസാ നിയമനുസരിച്ച് പ്രസംഗങ്ങള്‍ നടത്തുന്നതും മതപരമായ പരിപാടികളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുക്കുന്നതും അനുവദനീയമല്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ആസാമില്‍ അടുത്തിടെയായി വിദേശ പൗരന്മാര്‍ വിസ നിയമങ്ങള്‍ ലംഘിക്കുന്ന കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചര്‍ച്ച് അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രസംഗിക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ നിയമങ്ങള്‍ ലംഘിക്കുന്നത്. ടൂറിസ്റ്റ് വിസയുടെ മറവില്‍ ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും മതപരമായ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ജര്‍മ്മന്‍ പൗരന്മാരെ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. മതപരമായ പരിപാടികളില്‍ പങ്കെടുത്ത് വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഏഴ് ജര്‍മ്മന്‍ പൗരന്മാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ഇതിനു മുമ്പ്, മൂന്ന് സ്വീഡിഷ് ടൂറിസ്റ്റുകളെ സമാനമായ കുറ്റങ്ങള്‍ ചുമത്തി നാടുകടത്തിയിരുന്നു. ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മാര്‍ക്കസ് ബ്ലൂം, ഹന്ന ബ്ലൂം, സൂസന്ന ഹകന്‍സണ്‍ എന്നീ പ്രതികളെ വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് സ്വമേധയാ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read-ബെംഗളൂരുവിൽ കോളേജ് പരിപാടിക്കിടെ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് വിദ്യാര്‍ത്ഥികള്‍

ടൂറിസ്റ്റ് വിസാ നിയമനുസരിച്ച് പ്രസംഗങ്ങള്‍ നടത്തുന്നതും മതപരമായ പരിപാടികളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുക്കുന്നതും അനുവദനീയമല്ല. ആസാമിലെ ഗോലാഘട്ട്, കര്‍ബി ആംഗ്ലോങ് ജില്ലകളിലെ പള്ളികളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പ്രസംഗിക്കാനായിരുന്നു ഇവര്‍ എത്തിയിരുന്നത്. അതിനു ശേഷം തേജ്പൂരിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. തേയിലത്തോട്ടത്തിലെ തൊഴിലാളികളും ആദിവാസികളുമാണ് ഈ പ്രദേശത്ത് ഭൂരിഭാഗവും ഉള്ളത്.

മിഷനറി വിസയില്ലാതെ ആസാമിന്റെ ചില ഭാഗങ്ങളില്‍ മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുത്തതിന് ഗോലാഘട്ട് ജില്ലയില്‍ വെച്ചാണ് ഇവരെ ആദ്യം തടഞ്ഞതെന്ന് പൊലീസ് പറയുന്നു. ഓരോരുത്തര്‍ക്കും 41,200 രൂപ (500 യുഎസ് ഡോളര്‍) പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്. ടിന്‍സുകിയ, കര്‍ബി ആംഗ്ലോങ് എന്നിവിടങ്ങളിലെ മതപരമായ പരിപാടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് പോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംസ്ഥാന പൊലീസ് ഇവരെ തടയുകയായിരുന്നു.

കസ്റ്റഡിയിലുള്ളവരെ ആദ്യം കാസിരംഗയിലേക്കാണ് പൊലീസ് എത്തിച്ചത്. പിന്നീട് ഗുവാഹത്തിയിലേക്കും കൊല്‍ക്കത്തയിലേക്കും കൊണ്ടുപോകുകയും അവിടെ നിന്ന് നാടുകടത്തുകയുമായിരുന്നു. അല്‍ ഖ്വയ്ദയുടെ കീഴിലുള്ള അന്‍സറുല്ല ബംഗ്ലാ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ ടൂറിസ്റ്റ് വിസയില്‍ ആസാമിലെത്തി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആസാം ഡിജിപി നേരത്തെ സൂചന നല്‍കിയിരുന്നു.

Also Read-മംഗളുരു സ്ഫോടനം: പിഎഫ്ഐ നേതാവ് കസ്റ്റഡിയിൽ; എൻഐഎ അന്വേഷണം ആരംഭിച്ചു

കസ്റ്റഡിയിലെടുത്ത സ്വീഡിഷ് പൗരന്മാരെ 500 യുഎസ് ഡോളര്‍ വീതം പിഴ ചുമത്തി ഖത്തര്‍ വഴി സ്റ്റോക്ക്‌ഹോമിലേക്ക് അയച്ചു. പ്രദേശത്തുള്ള ആളുകളെ മതം മാറ്റുക എന്ന ഉദ്ദേശത്തോടെ ഘിനയിലെ ഒരു തേയിലത്തോട്ടത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത് ടൂറിസ്റ്റ് വിസ നിയമങ്ങള്‍ ലംഘിച്ചതായി ദിബ്രുഗഡ് പൊലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ യുണൈറ്റഡ് ചര്‍ച്ച് ഫോറമാണ് ത്രിദിന പ്രാര്‍ത്ഥനാ പരിപാടി സംഘടിപ്പിച്ചിരുന്നത്.
Published by:Jayesh Krishnan
First published: