• HOME
  • »
  • NEWS
  • »
  • india
  • »
  • REMARK OF BJP LEADER ON GANDHI TOPI TURNS CONTROVERSIAL MM

Gandhi topi row | 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിലെ ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ

ബിജെപി നേതാവ് മഹാത്മജിയെ കുറിച്ച് നടത്തിയ പരമാർശമാണ് പുതിയ ചർച്ച തുടങ്ങി വെച്ചത്

ഗാന്ധിയും നെഹ്രുവും

ഗാന്ധിയും നെഹ്രുവും

  • Share this:
    ഗുജറാത്തിൽ ഗാന്ധി തൊപ്പിയെ ചൊല്ലി പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാവ് മഹാത്മജിയെ കുറിച്ച് നടത്തിയ പരമാർശമാണ് പുതിയ ചർച്ച തുടങ്ങി വെച്ചത്. തന്റെ പേരിൽ അറിയപ്പെടുന്ന ഗാന്ധി തൊപ്പി ധരിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഇത്തരത്തിലുള്ള തൊപ്പി ധരിക്കാറുണ്ടായിരുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

    ഞായറാഴ്ചയാണ് പുതുതായി നിയമിക്കപ്പെട്ട ഗുജറാത്തിലെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റത്നാകർ എന്തുകൊണ്ടാണ് നെഹ്റു ധരിക്കാറുണ്ടായിരുന്ന തൊപ്പിക്ക് ഗാന്ധിയുടെ പേര് നൽകിയത് എന്ന ചോദ്യം ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ഈ തൊപ്പി ധരിക്കാറെന്നും മഹാത്മജി ഇത് ധരിക്കാറില്ലായിരുന്നു എന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.

    ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും രത്നാകറിന് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധി തൊപ്പിയെന്ന പേരുണ്ടെങ്കിലും ഗാന്ധിജിയെ ഈ തൊപ്പി ധരിച്ചതായി ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹവും കൂട്ടിച്ചേർത്തു.

    "ഗാന്ധിജിയുടെ ഗാന്ധി തൊപ്പി ധരിച്ച ഫോട്ടോ ഇതുവരെ ആരും കണ്ടിട്ടില്ല. രത്നാകർജി പറഞ്ഞത് സത്യമാണ്. ഞാനും ഇതുവരെ ഗാന്ധിജിയുടെ അത്തരത്തിലുള്ള ഒരു ചിത്രവും കണ്ടിട്ടില്ല. ഗാന്ധി തൊപ്പി എന്നാണ് പേര് എങ്കിൽ കൂടി ആരും ഇത്തരം ഫോട്ടോ കണ്ടിട്ടില്ല," ഗാന്ധിനഗറിൽ മാധ്യമ പ്രവർത്തകരുമായി സംസാരിച്ച പട്ടേൽ പറഞ്ഞു. ഗാന്ധി തൊപ്പി ധരിച്ച നെഹ്റുവിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

    Also read: Gandhi topi row| 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിൽ ഗാന്ധിത്തൊപ്പി വിവാദം

    എന്നാൽ ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്കെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഒരിക്കലും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമാവാതെ ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയവർ സമര പോരാളികളെയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തു വന്നിരിക്കുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

    "ബ്രിട്ടീഷ് തൊപ്പിക്ക് സല്യൂട്ട് അടിച്ചവർ ഗാന്ധിയുടെ നാട്ടിൽ വന്ന് സ്വാതന്ത്ര്യ സമര പോരാളികൾക്കെതിരെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തുന്നു. ഇവർ ബ്രിട്ടീഷുകാർക്ക് വേണ്ടി പണിയെടുത്തവരാണ്. അവർ ഒരിക്കലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. ഇവർ ഇപ്പോൾ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്," ഗുജറാത്ത് കോണ്ഗ്രസ വക്താവ് മനീഷ് ദോശി പറഞ്ഞു.

    എന്നാൽ, മഹാത്മാ ഗാന്ധി ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നു എന്നാണ് ചരിത്ര കാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്. ഗാന്ധിജി 1918ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഗാന്ധി തൊപ്പി ഉയര്‍ന്ന് വന്നതെന്ന് വിശ്വസിക്കപ്പെടുന്നത്. തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തെ തുടര്‍ന്ന്, ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിന്റെ പ്രചരണത്തിനായി ഗാന്ധി തൊപ്പികള്‍ ധരിക്കാന്‍ തുടങ്ങി. അതിന് മുമ്പ് അദ്ദേഹം ഒരു ഫാന്റോ/ പഗാഡി (പ്രത്യേകതരം തലപ്പാവ്) ധരിച്ചിരുന്നു. 1921ല്‍ അദ്ദേഹം ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ഏകദേശം മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഗാന്ധി തൊപ്പി ധരിച്ചിരുന്നു.
    Published by:user_57
    First published:
    )}