• HOME
  • »
  • NEWS
  • »
  • india
  • »
  • Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമർശം; നടി സായ് പല്ലവിക്കെതിരെ ബജ്റംഗ് ദൾ പരാതി

Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമർശം; നടി സായ് പല്ലവിക്കെതിരെ ബജ്റംഗ് ദൾ പരാതി

ബജ്റംഗ് ദൾ നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്.

  • Share this:

    കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ കുറിച്ചുമുള്ള പരാമർശത്തിൽ നടി സായ് പല്ലവിക്കെതിരെ (Sai Pallavi)പരാതി. ബജ്റംഗ് ദൾ നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് പരാതി.

    സായ് പല്ലവിയുടെ പരാമർശത്തിന്റെ വീഡിയോ പരിശോധിച്ച് നിയമോപദേശത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

    തന്റെ പുതിയ ചിത്രം വിരാട പർവത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് സായ് പല്ലവി നൽകിയ മറുപടി ഇങ്ങനെ,
    Also Read-ഞാൻ 23-ാം വയസ്സിൽ വിവാഹിതയാകുമെന്നു ധരിച്ചിരുന്നു: സായ് പല്ലവി

    “എന്നെ സംബന്ധിച്ചിടത്തോളം അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണ്. ഒരു നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിച്ച നിഷ്പക്ഷ കുടുംബമാണ് എന്റേത്. അടിച്ചമർത്തപ്പെട്ടവർ സംരക്ഷിക്കപ്പെടണം. ആരാണ് ശരി ആരാണ് തെറ്റ് എന്ന് എനിക്കറിയില്ല. നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ, ഒരാൾ ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ല.”


    താൻ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് തനിക്ക് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും കണ്ടു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നായിരുന്നു പല്ലവിയുടെ പരാമർശം.

    സായ് പല്ലവിയുടെ പരാമർശത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സോഷ്യൽമീഡിയയിൽ എത്തിയത്. സായ് പല്ലവിക്കെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.

    Published by:Naseeba TC
    First published: