• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'ദൈവത്തിന്‍റെ സ്വീകരണമുറി'യിൽ നിന്ന് വേർപെട്ടു പോയയാൾ: രാം ജഠ് മലാനിയെ ഓർക്കുമ്പോൾ

കൂടുതലായി കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന യുവ അഭിഭാഷകർക്കായി തന്‍റെ വീടിന്‍റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നും രാം ജഠ് മലാനി പറഞ്ഞു.

news18
Updated: September 8, 2019, 3:44 PM IST
'ദൈവത്തിന്‍റെ സ്വീകരണമുറി'യിൽ നിന്ന് വേർപെട്ടു പോയയാൾ: രാം ജഠ് മലാനിയെ ഓർക്കുമ്പോൾ
രാം ജഠ് മലാനി
 • News18
 • Last Updated: September 8, 2019, 3:44 PM IST IST
 • Share this:
#ഉത്കർഷ് ആനന്ദ്

ന്യൂഡൽഹി: "ദൈവത്തിന്‍റെ കാത്തിരിപ്പു മുറിയിൽ ജീവിക്കുന്ന ഒരു വൃദ്ധനാണ് ഞാൻ". അഭിഭാഷകവൃത്തിയിൽ നിന്ന് വിരമിച്ചതിനു ശേഷം രാം ജഠ് മലാനി പലപ്പോഴും തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു. 2017ൽ തൊണ്ണൂറ്റിനാലാം പിറന്നാളിന് മുമ്പായുള്ള ദിവസമാണ് എഴുപത് വർഷക്കാലം നീണ്ട തന്‍റെ അഭിഭാഷക ജീവിതത്തിന് അദ്ദേഹം അവസാനം കുറിച്ചത്.

പുതുതായി നിയമിതനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്രയെ അനുമോദിക്കാൻ വിളിച്ചുചേർത്ത ചടങ്ങിലായിരുന്നു ജഠ് മലാനി ഔദ്യോഗികമായ  പ്രഖ്യാപനം നടത്തിയത്. "മൈ ലോർഡ്, അവസാനമായി ഞാൻ നിന്‍റെ മുമ്പിൽ ഒന്നുകൂടി നിൽക്കുന്നു. എനിക്കിപ്പോൾ 90 വയസിന് മുകളിലാണ് പ്രായം. ഞാനെല്ലാം കാണുന്നു. ദൈവത്തിന്‍റെ കാത്തിരിപ്പു കേന്ദ്രത്തിൽ ജീവിക്കുന്ന ഒരു വൃദ്ധനാണ് ഞാൻ"

അതേസമയം, കൂടുതലായി കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന യുവ അഭിഭാഷകർക്കായി തന്‍റെ വീടിന്‍റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നും രാം ജഠ് മലാനി പറഞ്ഞു.

"ഇതൊരു പനിനീർ മെത്തയല്ല. ചില സമയത്ത്, മെത്ത ഉണ്ടാകും പക്ഷേ പനിനീർ പുഷ്പങ്ങൾ ഉണ്ടായിരിക്കില്ല, മറ്റു ചില സമയത്ത് നിനീർ പുഷ്പങ്ങൾ ഉണ്ടായിരിക്കും, എന്നാൽ മെത്ത ഉണ്ടായിരിക്കില്ല" - വളർന്നുവരുന്ന യുവ അഭിഭാഷകരോട് രാം ജഠ് മലാനി പറഞ്ഞു. "നിയമലോകത്തിന് ജഠ് മലാനിക്ക് ഇനിയും നിരവധി സംഭാവനകൾ നൽകാനുണ്ട്. അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് ഒരിക്കലും വിരമിക്കാൻ കഴിയില്ല", അന്ന്, രാം ജഠ് മലാനിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കവെ ജസ്റ്റിസ് ദിപക് മിശ്ര പറഞ്ഞു.

വിഭജനകാലത്ത് അഭയാർത്ഥിയായി എത്തിയ ജഠ് മലാനി പിന്നീട് രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനായി മാറുകയായിരുന്നു. ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, രാഷ്ട്രീയത്തടവുകാർ, കൊലപാതകികൾ, കൊള്ളക്കാർ തുടങ്ങി യാതൊരു വിവേചനവുമില്ലാതെ അദ്ദേഹം കേസുകൾ ഏറ്റെടുത്ത് വാദിച്ചു.പ്രശസ്തമായ കെ.എം നാനാവതി കേസിൽ ഹാജരായ അദ്ദേഹം ഇന്ദിര ഗാന്ധിയുടെ ഘാതകർക്ക് വേണ്ടിയും ഹാജരായി. കള്ളപ്പണത്തിനെതിരെ വാദിച്ച അദ്ദേഹം കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിനു വേണ്ടിയും ഹാജരായി. രാം ജഠ് മലാനി കേസുകൾ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ആർക്കും പ്രവചിക്കാൻ കഴിയില്ല. പല ക്രിമിനലുകളെയും തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, വധശിക്ഷ നൽകുന്നതിനു വേണ്ടി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു. അഴിമതിക്ക് എതിരെ സംസാരിച്ച അദ്ദേഹം അഴിമതിക്കേസുകളിൽ ഉൾപ്പെട്ട ഉന്നതൻമാർക്ക് വേണ്ടി വാദിക്കുകയും ചെയ്തു.

പല ചേരുവകൾ ചേർന്നതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയജീവിതവും. അടൽ ബിഹാരി വാജ് പേയിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം പല രാഷ്ട്രീയക്കാരുടെയും കടുത്ത വിമർശകൻ ആയിരുന്നു. കത്തുകളുടെ പ്രവാഹത്തെ തുടർന്നും വിരുദ്ധമായ പ്രസ്താവനകളെ തുടർന്നും 2013ൽ ജഠ് മലാനിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ബി ജെ പി തീരുമാനിച്ചു. എന്നാൽ, അതൊന്നും സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. എല്ലാ ഉയർന്ന പൊതുമേഖല ഓഫീസുകളിൽ നിന്നും അദ്ദേഹം അഴിമതി തുടച്ചു നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മികച്ച ഒരു ബാഡ്മിന്‍റൺ കളിക്കാരൻ കൂടി ആയിരുന്നു ജഠ് മലാനി. പലപ്പോഴും പ്രണയത്തെക്കുറിച്ചു ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. 2019, സെപ്തംബർ 9, രാം ജഠ് മലാനി ദൈവത്തിന്‍റെ കാത്തിരിപ്പു മുറിയിൽ നിന്ന് അദ്ദേഹം വേർപെട്ടു പോയി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍