• HOME
 • »
 • NEWS
 • »
 • india
 • »
 • Major Sandeep Unnikrishnan| രാജ്യത്തിന്റെ ഹീറോയെ ഓർമിക്കാം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ 44ാം ജന്മദിനം ഇന്ന്

Major Sandeep Unnikrishnan| രാജ്യത്തിന്റെ ഹീറോയെ ഓർമിക്കാം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ 44ാം ജന്മദിനം ഇന്ന്

എൻഎസ്ജിയുടെ 51 സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ, ബ്ലാക്ക് കാറ്റ്സിലെ, അംഗമായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. കാശ്മീരിൽ മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ ആ ധീരസൈനികൻ സിയാച്ചിനിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സന്ദീപ് അതിനകം തന്നെ ഒരു ഇൻസ്ട്രക്ടർ റോളിൽ എത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും അവസാന ദൗത്യത്തിന് ആരൊക്കെ പോരുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ ആദ്യം കൈപൊക്കി സംഘത്തിന്റെ ഭാഗമായത് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു.

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ

 • Last Updated :
 • Share this:
  ന്യൂഡൽഹി: 'സാധാരണ ഒരു മരണം ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോകുമ്പോൾ രാജ്യം മുഴുവനും എന്നെ ഓർമിക്കണം''- ദേശീയ സുരക്ഷാ സേനയിൽ (എൻഎസ്ജി) ചേരുന്ന ദിവസം അച്ഛനോട് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ പറ‍ഞ്ഞ വാക്കുകളാണിത്. 2008 നവംബർ 26ന് അദ്ദേഹം ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു. മുംബൈ താജിലും ഒബെറോയിയിലും ചബാഡ് ഹൗസിലും ഭീകരവാദികളെ നേരിടാൻ സുരക്ഷാ സേന കാണിച്ച ധീരത എല്ലാ 26/11നും രാജ്യം ഒന്നാകെ ഓർമിക്കുന്നു. 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനിടെ, താജ് ഹോട്ടലില്‍ തമ്പടിച്ച ഭീകരന്‍മാരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യു. സ്വജീവന്‍ ബലിനല്‍കി മറ്റുള്ളവരുടെ ജീവന് കാവലാളായ സന്ദീപിന്റെ വീരമൃത്യുവിന് കാലം കഴിയുന്തോറും തിളക്കം വര്‍ധിക്കുകയാണ്.

  കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷണന്റെയും ധനലക്ഷ്മിയുടെയും മകന്‍. പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവിലായിരുന്നു. കുട്ടിക്കാലം മുതലേ രാജ്യത്തെ സേവിക്കണം എന്നാഗ്രഹിച്ച യുവാവ് 1995ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമായി. 2007 മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സഹിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു സന്ദീപ്. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ പോലും ഏറെ ദുഃഖിതനാകുമായിരുന്നു. ദേശീയതയെ ഏറെ പിന്തുണച്ചിരുന്നു സന്ദീപ് ഉണ്ണികൃഷ്ണനെന്നും അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു.

  മുംബൈ താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ജനങ്ങളെ ബന്ദികളാക്കിയപ്പോള്‍ അവരെ നേരിടാന്‍ നിയോഗം ലഭിച്ചവരില്‍ ഒരാളായിരുന്നു സന്ദീപ്. ഭീകരരെ തുരത്താനായുള്ള ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനിടെ വന്‍ മുന്നേറ്റമായിരുന്നു സന്ദീപ് നടത്തിയത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സഹപ്രവര്‍ത്തകനെ ഭീകരരില്‍നിന്നും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അവര്‍ക്കിടയിലേക്ക് കുതിക്കുകയായിരുന്നു സന്ദീപ്. അതിനിടെ വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. 'ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം'-ഇതായിരുന്നു സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അച്ഛന്‍ തന്നെ പറയുകയുണ്ടായി. അത്രമേല്‍ വിരോചിതമായിരുന്നു ആ ജീവിതവും മരണവും.

  Also Read- Explained: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗമോ? വീണ്ടും ഒരു ലോക് ഡൗൺ ആവശ്യമാണോ?

  സന്ദീപിന്റെ വീരമൃത്യുവിനോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിന് അശോകചക്ര നല്‍കി ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോഴും നിരവധിയാളുകള്‍ സന്ദീപിന്റെ വീരസ്മരണ പുതുക്കി ബെംഗളുരുവിലെ വസതിയിലെത്താറുണ്ട്. ബെംഗളുരുവിലെ വസതിക്ക് സമീപം ഗ്രാനൈറ്റില്‍ തീര്‍ത്ത സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശിലയിലേക്കും ജനപ്രവാഹം ഉണ്ടാകാറുണ്ട്.

  ഏറ്റെടുക്കുന്ന പ്രവർത്തികളിൽ വിജയം കാണാതെ മടങ്ങാൻ മേജർ സന്ദീപ് തയ്യാറായിരുന്നില്ല, അതേ മനോഭാവത്തോടെയാണ് 2008ൽ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും നേരിട്ടത്, സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയമായിരുന്നു അതിനു പിന്നിൽ. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യ ജയിക്കണമെന്നായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ഒടുവിൽ ജീവൻ നൽകിയതും അതിനായി തന്നെ. ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ ഓർമ്മചിത്രങ്ങളും, കുറിപ്പുകളുമാണ്. സ്വന്തം രാജ്യത്തിനായി പോരാടിയ ആ ധീര സൈനികന്റെ ജീവിതം വരും തലമുറയ്ക്ക് കാണാനായി സൂക്ഷിക്കുകയാണ് കുടുംബം.

  എൻഎസ്ജിയുടെ 51 സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ, ബ്ലാക്ക് കാറ്റ്സിലെ, അംഗമായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. കാശ്മീരിൽ മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ ആ ധീരസൈനികൻ സിയാച്ചിനിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സന്ദീപ് അതിനകം തന്നെ ഒരു ഇൻസ്ട്രക്ടർ റോളിൽ എത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും അവസാന ദൗത്യത്തിന് ആരൊക്കെ പോരുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ ആദ്യം കൈപൊക്കി സംഘത്തിന്റെ ഭാഗമായത് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു.

  Also Read- Explained: വൈറസുകളെ ചെറുക്കാൻ കൊതുകിലെ പ്രോട്ടീന് കഴിയും; വിശദാംശങ്ങൾ അറിയാം

  മകൻ കൊല്ലപ്പെട്ട് അധികനാൾ കഴിയാതെ തന്നെ ആ അച്ഛനുമമ്മയും ഒരു തീർത്ഥയാത്രക്ക് പോയി. അമ്പലങ്ങളിലേക്കല്ല, തങ്ങളുടെ കണ്മുന്നിലൂടെ പ്രിയപ്പെട്ട മകൻ നടന്നുപോയ വഴികളിലൂടെ. സന്ദീപ് പതിനാലുകൊല്ലം കളിച്ചുനടന്ന, പഠിച്ചുവളർന്ന ബെംഗളൂരുവിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിലേക്ക്. അവിടെ അവന്റെ ക്ലാസിൽ അവനിരുന്ന ബെഞ്ചിൽ അവർ പോയിരുന്നു. ആ ബെഞ്ചുകളിൽ അവൻ അവശേഷിപ്പിച്ചിട്ടുപോയ വിരൽപ്പാടുകൾ തിരഞ്ഞു. അവനെ പഠിപ്പിച്ച അധ്യാപകരെക്കണ്ടു. മോനെപ്പറ്റിയുള്ള അവരുടെ ഓർമകൾക്ക് കാതോർത്തു. മനേസറിലെ എൻഎസ്ജി ആസ്ഥാനത്ത് മകൻ, തന്റെ മരണദൗത്യമായിപ്പോയ 'ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ'യ്ക്ക് പുറപ്പെടും മുമ്പ് വെടിപ്പാക്കി വെച്ച്, പൂട്ടിപ്പോന്ന അവന്റെ മുറിയിൽ അവർ ചെന്നിരുന്നു. ആ മുറിയിൽ അപ്പോഴും തങ്ങിനിന്ന മകന്റെ ഗന്ധമവർ നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുത്തു.

  പിന്നെയവർ പോയത് മുംബൈ കൊളാബയിലെ താജ് പാലസ് ഹോട്ടലിലേക്കാണ്. തങ്ങളുടെ മകൻ ഏത് സാഹചര്യത്തിൽ കൃത്യമായി എവിടെ വെച്ചാണ് മരിച്ചത് എന്നവർക്ക് അറിയണമായിരുന്നു. അവിടം കാണണമായിരുന്നു. നവംബർ 28-ലെ പകലിൽ സന്ദീപ് ഉണ്ണികൃഷ്ണൻ മരിച്ചു മരവിച്ചുകിടന്ന താജ് പാലസിലെ പാം ലോഞ്ചിൽ അവരെത്തി. അവിടെയിരുന്നുകൊണ്ട്, അവരിരുവരും അവരിരുവരും കണ്ണുകൾ ഇറക്കിപ്പൂട്ടിക്കൊണ്ട് തങ്ങളുടെ മകന്റെ യാത്രയിലെ ഓരോ നിമിഷവും ഓർത്തെടുക്കാൻ ശ്രമിച്ചു. അച്ഛന്റെ കയ്യിലേക്ക് പെറ്റിട്ടുകൊടുത്ത നിമിഷം മുതൽ, മലർന്നുകിടന്ന് കൈകാലിട്ടടിച്ച മകൻ, കമിഴ്ന്നുവീണ്, മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു പിച്ചവെച്ച്, വീണ്ടും വീണ്, ഒടുവിൽ വളർന്നു വലിയ കുട്ടിയായി, കൗമാരയൗവ്വനങ്ങൾ പിന്നിട്ട്, ആശിച്ചുമോഹിച്ച എൻഎസ്ജി ജോലിയും നേടി തങ്ങളെ വിട്ടു ദൂരേക്ക് പോയത്. ഒടുവിൽ, അത്രയും കാലം തങ്ങൾ പകർന്നുകൊടുത്ത സ്നേഹവും, അറിവും, വിദ്യാഭ്യാസവും എല്ലാം കയ്യിലേന്തി ആ ഹോട്ടലിന്റെ ലോബിയിലേക്ക് മരണത്തെപ്പുൽകാൻ വേണ്ടി നടന്നുകേറിയത്. ഒക്കെ ആ ദമ്പതികൾ പരസ്പരം കൈകോർത്തുപിടിച്ചിരുന്നുകൊണ്ട് തങ്ങളുടെ ഉൾക്കണ്ണിൽ കണ്ടു, കണ്ണീർവാർത്തു.

  അങ്ങനെ ഒരു തീരുമാനമെടുത്തത് സന്ദീപ് മരിച്ച മൂന്നാം നാളായിരുന്നു. ഇനിയെന്ത് എന്ന് പകച്ചുനിന്നു ദിനാനന്തങ്ങളിൽ ഒന്നിൽ, ധനലക്ഷ്മിയാണ് പറഞ്ഞത്, നമുക്ക് സന്ദീപിനെ കാണാൻ പോകണമെന്ന്. മകന്റെ ചിതാഭസ്മവും കയ്യിലേന്തിയാണ് അവർ മകന്റെ കാല്പാടുകൾ തിരഞ്ഞുള്ള യാത്രക്ക് പുറപ്പെട്ടത്. അവൻ പരിചയിച്ച ലോകങ്ങളിലേക്ക് വീണ്ടുമൊരു തീർത്ഥയാത്രക്കിറങ്ങിയത്.ഡിസംബർ ആറിനാണ് അവരുടെ യാത്ര തുടങ്ങിയത്. ബാംഗ്ലൂരിലെ സ്‌കൂളിൽ സന്ദീപിന്റെ ഓർമയിൽ അസംബ്ലിയിലെ കുട്ടികൾ മുഴുവൻ നമ്രശിരസ്കരായി ഒരു നിമിഷം മൗനമായി നിന്നു. അവിടെ നിന്ന് നേരെ മനേസറിലെ എൻഎസ്ജി ആസ്ഥാനത്തേക്ക്. അവിടെ ഓസ്കർ സ്ക്വാഡ്രൻറെ ആറാം നമ്പർ മുറിയിലേക്ക്. അവിടെയാണ് സന്ദീപ് 94 ആം ബാച്ചിൽ ഒളിമ്പ്യൻ കേഡറ്റായി ഉണ്ടായിരുന്നത്. അതും കഴിഞ്ഞാണ് അവർ താജിലേക്ക് പോകുന്നത്.
  Published by:Rajesh V
  First published: