നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Vinoba Bhave Death Anniversary | വിനോബ ഭാവെയുടെ ചരമവാർഷികം; മഹാത്മാഗാന്ധിയുടെ ക്ഷണം വിനോബയുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെ?

  Vinoba Bhave Death Anniversary | വിനോബ ഭാവെയുടെ ചരമവാർഷികം; മഹാത്മാഗാന്ധിയുടെ ക്ഷണം വിനോബയുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെ?

  ഗാന്ധിജിയുടെ മരണശേഷവും അദ്ദേഹത്തിന്റെ പാത വിനോബ ഭാവെ പിന്തുടർന്നു. 1951ലെ മഹാരാഷ്ട്രയിലെ ഭൂദാൻ പ്രസ്ഥാനം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്

  Vinoba Bhave

  Vinoba Bhave

  • Share this:
   സ്വാതന്ത്ര്യ സമര സേനാനിയും (Freedom Fighter) സാമൂഹിക പ്രവർത്തകനുമായ ആചാര്യ വിനോബ ഭാവെ (Acharya Vinoba Bhave) പാവങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിയാണ്. മഹാത്മാഗാന്ധിയുടെ (Mahatma Gandhi) പിൻഗാമിയായി സത്യത്തിന്റെയും അഹിംസയുടെയും പാത തന്നെയാണ് ഇദ്ദേഹവും പിന്തുടർന്നത്. പ്രശസ്ത സാമൂഹിക പരിഷ്കർത്താവും ഗാന്ധിജിയുടെ ശിഷ്യനുമായ വിനോബ ഭാവെ മഹാരാഷ്ട്രയിലെ ഭൂദാൻ പ്രസ്ഥാനം (Bhoodan Movement) പോലുള്ള നിരവധി പ്രസ്ഥാനങ്ങളിലൂടെ സാമൂഹിക പരിഷ്കരണങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്.

   ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ രാഷ്ട്രം അനുസ്മരിക്കുന്നു. മഹാരാഷ്ട്രയിലെ കൊങ്കണിലെ ഗഗോഡ ഗ്രാമത്തിൽ ഒരു ചിത്പാവ് ബ്രാഹ്മണ കുടുംബത്തിൽ 1895 സെപ്തംബർ 11നാണ് അദ്ദേഹം ജനിച്ചത്. വിനായക് നർഹരി ഭാവെ എന്നാണ് വിനോബ ഭാവെയുടെ യഥാർത്ഥ പേര്.

   വിനോബയുടെ അമ്മ രുക്മിണി ദേവി തികച്ചും ഒരു മതവിശ്വാസിയായിരുന്നു. ഇക്കാര്യത്തിൽ അമ്മയുടെ സ്വാധീനം വിനോബ ഭാവെയിലും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ഗുരു രാംദാസ്, ജ്ഞാനേശ്വർ സന്യാസി, തുക്കാറാം, നാംദേവ്, ശങ്കരാചാര്യർ എന്നിവരുടെ കഥകൾ കേൾക്കുന്നതിനു പുറമേ, രാമായണം, മഹാഭാരതം, ഉപനിഷത്തുകൾ തുടങ്ങിയ മതഗ്രന്ഥങ്ങളും അദ്ദേഹം പഠിച്ചിരുന്നു.

   കുട്ടിക്കാലം മുതൽ വിനോബ ആത്മീയതയിലേക്ക് ചായ്‌വുള്ള വ്യക്തിയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ വിനോബ ആത്മീയ യാത്രയ്ക്കായി ഹിമാലയത്തിലേക്ക് പുറപ്പെട്ടു. കാശിയിലും ഏറെക്കാലം കഴിഞ്ഞു.

   ഇതിനിടെ, പത്രങ്ങളിൽ നിന്ന് ഗാന്ധിജിയെക്കുറിച്ച് വായിച്ചറിഞ്ഞതോടെ ഗാന്ധിജിയുടെ ആശയങ്ങളിൽ വിനോബ ഭാവെ ആകൃഷ്ടനായി. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ആത്മീയ വഴികാട്ടിയായി സ്വീകരിച്ചു.

   അങ്ങനെ അദ്ദേഹം ഗാന്ധിജിക്ക് കത്തെഴുതിയതായും ക്ഷണം ലഭിച്ചയുടനെ അഹമ്മദാബാദിലേക്ക് ഗാന്ധിജിയെ കാണാൻ പുറപ്പെട്ടതായും പറയപ്പെടുന്നു. 1916 ജൂൺ 7ന് വിനോബ ഗാന്ധിജിയെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്ചയാണ് ഇരുവരെയും ജീവിതകാലം മുഴുവൻ സുഹൃത്തുക്കളാക്കി മാറ്റിയത്. ഗാന്ധിജിയെ കണ്ടതിനുശേഷം താൻ സ്വീകരിക്കേണ്ട ശരിയായ പാത കണ്ടെത്തിയതായി വിനോബ ഭാവെയ്ക്ക് ബോധ്യപ്പെട്ടു. പിന്നീട് ഗുരു-ശിഷ്യ ബന്ധം കൂടുതൽ ശക്തമായി. അവർ ഒരുമിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നിരവധി പ്രസ്ഥാനങ്ങൾക്ക് കാരണക്കാരായി.

   ഗാന്ധിജിയുടെ മരണശേഷവും അദ്ദേഹത്തിന്റെ പാത വിനോബ ഭാവെ പിന്തുടർന്നു. 1951ലെ മഹാരാഷ്ട്രയിലെ ഭൂദാൻ പ്രസ്ഥാനം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി അറിയപ്പെടുന്നു.

   അവസാന നാളുകളിൽ, വിനോബ ഭാവെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സമാധി മരണം സ്വീകരിക്കുകയായിരുന്നു. ജൈനമതത്തിൽ ഇത്തരത്തിലുള്ള മരണം സന്താര എന്നാണ് അറിയപ്പെടുന്നത്. 1982 നവംബർ 15നാണ് ഇദ്ദേഹം മരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോസ്കോ സന്ദർശനം വരെ മാറ്റിവച്ചിരുന്നു.

   1958ൽ വിനോബയ്ക്ക് രമൺ മഗ്‌സസെ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അടുത്ത വർഷം തന്നെ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു. നിരവധി പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മറാത്തി ഭാഷയിലേയ്ക്ക് ശ്രീമദ് ഭഗവത് ഗീത എഴുതിയിരുന്നു. തന്റെ അമ്മയ്ക്ക് വേണ്ടി പ്രത്യേകം എഴുതിയതാണ് ഇത്.
   Published by:Anuraj GR
   First published:
   )}