Arnab Goswami arrest | 'മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം; അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു': പ്രകാശ് ജാവദേക്കർ

രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാപ്രേരണക്കേസിലാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ അവസാനിപ്പിച്ച കേസിൽ പുനഃരന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

News18 Malayalam | news18-malayalam
Updated: November 4, 2020, 12:19 PM IST
Arnab Goswami arrest | 'മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം; അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു': പ്രകാശ് ജാവദേക്കർ
രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാപ്രേരണക്കേസിലാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ അവസാനിപ്പിച്ച കേസിൽ പുനഃരന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
  • Share this:
ന്യൂഡൽഹി: റിപ്പബ്ലിക് എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര വിവരാവകാശ-പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. അർണബിന്‍റെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് അദ്ദേഹത്തിന്‍റെ വിമർശനം. അടിയന്തിരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന നടപടികളാണ് മഹാരാഷ്ട്രയിൽ അരങ്ങേറുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'മഹാരാഷ്ട്രയിൽ മാധ്യമസ്വാതന്ത്ര്യത്തിന് നേരെ നടന്ന ആക്രമണത്തെ അപലിക്കുന്നു. മാധ്യമങ്ങളോട് പെരുമാറേണ്ട രീതിയല്ല ഇത്. ഈ നടപടി അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. അക്കാലത്ത് മാധ്യമങ്ങളെ ഇങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്' ജാവദേക്കർ ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ജാവദേക്കര്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്.




ALSO READ: US Election 2020| ജോ ബൈഡന് മുൻതൂക്കം; ഫ്ളോറിഡയിലും ഒഹിയോയിലും ട്രംപിന് ലീഡ്[NEWS]Arnab Goswami Arrested | ആത്മഹത്യാപ്രേരണക്കേസ്: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
[NEWS]
Bineesh Kodiyeri| ബിനീഷ് കോടിയേരിയുടെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇഡിയുടെ റെയ്ഡ്; ഒപ്പം സിആർപിഎഫും കർണാടക പൊലീസും[NEWS]



സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് ഇപ്പോഴും അടിയന്തരാവസ്ഥ കാലത്തെ മനസ്ഥിതിയുള്ളവരാണ്. ഇതിന് തെളിവാണ് ഇവരുടെ നേതൃത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ഇന്ന് കാട്ടിത്തന്നത്. ജനങ്ങൾ തന്നെ ഇവരുടെ ജനാധിപത്യത്തിന് മറുപടി നൽകും എന്നാണ് അദ്ദേഹം കുറിച്ചത്.



രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാപ്രേരണക്കേസിലാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ അവസാനിപ്പിച്ച കേസിൽ പുനഃരന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
Published by: Asha Sulfiker
First published: November 4, 2020, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading