ന്യൂഡൽഹി: ഓരോ ഫ്ലൈറ്റ് അനൌൺസ്മെന്റിനു ശേഷവും ജയ് ഹിന്ദ് എന്ന് പറയണമെന്ന നിർദ്ദേശവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതി തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഓരോ വിമാന അറിയിപ്പിനു ശേഷവും അൽപം നിർത്തി കൂടുതൽ തീക്ഷ്ണതയോടെ ജയ്ഹിന്ദ് എന്ന് പറയണമെന്നാണ് നിർദ്ദേശം.
എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ ക്യാപ്റ്റൻ അമിതാഭ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം. 2016 മെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹനിയും ഇത്തരത്തിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പൈലറ്റുമാർക്ക് ആയിരുന്നു പ്രസ്താവന. വിമാനത്തിന്റെ ക്യാപ്റ്റൻ ആയിരിക്കുന്നയാൾ യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോൾ അവസാനം ജയ് ഹിന്ദ് എന്ന വാക്ക് ഉപയോഗിക്കണമെന്ന് ആയിരുന്നു നിർദ്ദേശം നൽകിയിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.