HOME » NEWS » India » REPORT ON PROPOSAL TO SHIFT HIGH COURT JURISDICTION OF LAKSHADWEEP FROM KERALA MM TV

ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ അഡ്മിനിസ്ട്രേറ്ററുടെ ശുപാർശയെന്ന് റിപ്പോർട്ട്

Report on proposal to shift high court jurisdiction of Lakshadweep from Kerala | ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന്  കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ

News18 Malayalam | news18-malayalam
Updated: June 20, 2021, 4:29 PM IST
ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ അഡ്മിനിസ്ട്രേറ്ററുടെ ശുപാർശയെന്ന് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • Share this:
ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട്. ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന്  കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ശുപാർശ നൽകിയതെന്ന് ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

ലക്ഷദ്വീപിലെ ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടി. ഭരണകൂട  തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ നിലനിൽക്കെയാണ് നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ നൽകിയിരിക്കുനത്.

ഗുണ്ട ആക്റ്റ്  നടപ്പിലക്കുന്നതും, റോഡുകൾ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിക്കുന്നത്തുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് നിലനിൽക്കുന്നത്.

11 റിട്ട് പെറ്റീഷൻ ഉൾപ്പെടെ 23 പരാതികളാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ, പൊലീസ്, പ്രാദേശിക സർക്കാർ സംവിധാനം എന്നിവയ്ക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്..

ഭരണഘടനയുടെ ആർട്ടിക്കിൾ 241 അനുസരിച്ച് കേന്ദ്രഭരണപ്രദേശത്ത് ഹൈക്കോടതിയില്ലെങ്കിൽ അടുത്തുള്ള പ്രദേശത്തെ കോടതിയെ ഹൈക്കോടതിയായി പ്രഖ്യാപിക്കും. പാർലമെന്റിന് മാത്രമേ നിയമ പ്രകാരം ഹൈക്കോടതിയുടെ അധികാരപരിധി മാറ്റാൻ കഴിയൂ. കേരളത്തിലെയും ലക്ഷദ്വീപിലെയും സംസാരിക്കുന്ന ലിഖിത ഭാഷ മലയാളമാണ്.

അധികാര പരിധി മാറ്റുന്നത് ദ്വീപുകളിലെ മുഴുവൻ നീതിന്യായ വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കുമെന്നാണ് വിവരം. കേരള ഹൈക്കോടതിയിൽ നിന്ന് മലയാള ഭാഷയിലാണ് നിയമ വ്യവഹാരങ്ങൾ നടക്കുനത്. കേരളത്തിലെ ഹൈക്കോടതി ദ്വീപിൽ നിന്നും 400 കിലോമീറ്റർ അകലെയാണ്. എന്നാൽ കർണാടകയിലേത് 1,000 കിലോമീറ്ററിലധികം ദൂരത്തിലാണെന്നും ദ്വീപ് വാസികൾ പ്രതികരിച്ചു.

Also read: ലക്ഷദ്വീപിൽ കൃഷി വകുപ്പിലെ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ നടപടി തുടങ്ങി

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗോവയിലേക്ക് മടങ്ങിയിരുന്നു. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കം. അതിനിടെ കവരത്തി പൊലീസെടുത്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജറാകാൻ ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി.

ഞായറാഴ്ച മടങ്ങാനായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ നേരത്തെയുള്ള യാത്രാ പദ്ധതി. എന്നാൽ കൂടിക്കാഴ്ചകളും ഔദ്യോഗിക ചർച്ചകളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഒരു ദിവസം മുമ്പേ തന്നെ മടങ്ങാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയ ദിവസം മുതൽ പ്രതിഷേധങ്ങളും തുടരുകയായിരുന്നു. പ്രഫുൽ പട്ടേൽ നേരത്തെ മടങ്ങുമെന്ന വിവരം പുറത്തുവന്നതോടെ രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന വിളക്ക് അണക്കൽ സമരവും ദ്വീപ് നിവാസികൾ നടത്തിയിരുന്നു.

Summary: The Lakshadweep administration, which has been facing widespread protests from the islands' people over some of its policies, has mooted a proposal to shift its legal jurisdiction from the Kerala High Court to the Karnataka High Court, officials said. The proposal was initiated by the administration after several litigations were moved before the Kerala High Court against the decisions taken by the islands' new administrator Praful Khoda Patel
Published by: user_57
First published: June 20, 2021, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories