• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്ഥാനം പോയിട്ടും ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയാതെ 82 മുൻ എം.പിമാർ

മുൻ എം.പിമാർ ഒഴിയാൻ തയ്യാറാകാത്തതുകാരണം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ചില എം.പിമാർക്ക് ഔദ്യോഗിക വസതി അനുവദിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല

news18-malayalam
Updated: September 15, 2019, 3:09 PM IST
സ്ഥാനം പോയിട്ടും ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയാതെ 82 മുൻ എം.പിമാർ
Indian Parliament
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു പുതിയ എം.പിമാരും സർക്കാരുമൊക്കെ വന്നു. ഇതൊക്കെ സംഭവിച്ചിട്ട് മാസം മൂന്നു കഴിഞ്ഞു. എന്നാൽ ഇപ്പോഴും 82 മുൻ എം.പിമാർ ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച ലോക്സഭാ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും വസതി ഒഴിയാൻ ഇവർ തയ്യയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ പബ്ലിക് പ്രിമൈസസ്(എവിക്ഷൻ ഓഫ് അൺഓദറൈസ്ഡ് ഒക്കുപ്പന്‍റ്സ്) ആക്ട് പ്രകാരം നടപടിയെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ് സൂചന. മുൻ എം.പിമാർ ഒഴിയാൻ തയ്യാറാകാത്തതുകാരണം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ചില എം.പിമാർക്ക് ഔദ്യോഗിക വസതി അനുവദിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവർക്കായി താൽക്കാലിക സൌകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറാകാതിരുന്ന 200ൽ ഏറെ എം.പിമാർക്ക് ലോക്സഭാ സമിതി മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഒരാഴ്ചയ്ക്കകം വസതി ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കകം വീട് ഒഴിയാനും മൂന്നു ദിവസത്തിനകം വെള്ളം-വൈദ്യുതി-ഗ്യാസ് കണക്ഷനുകൾ വിച്ഛേദിക്കാനുമാണ് നിർദേശിച്ചത്. ഇതേത്തുടർന്ന് ഭൂരിഭാഗം പേരും വീടൊഴിഞ്ഞുപോയി. എന്നാൽ ഇതിനുശേഷവും വീട് ഒഴിയാൻ 82ഓളം എം.പിമാർ തയ്യാറായില്ല. ഇവർക്ക് വീണ്ടും നോട്ടീസ് നൽകിയിരിക്കുകയാണ്.

'പെരുമ്പാമ്പിനെ ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു' പാക് ഗായികയ്ക്കെതിരെ കേസ്

ഒരു ലോക്സഭയുടെ കാലാവധി പൂർത്തിയായി ഒരു മാസം കൂടി മാത്രമെ ആ സഭയിലെ അംഗങ്ങൾക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാനാകുവെന്നാണ് ചട്ടം. പതിനാറാം ലോക്സഭയുടെ കാലാവധി മെയ് 25ന് പൂർത്തിയായിരുന്നു. ജൂൺ 25ന് അകം എം.പിമാർ ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്. എന്നാൽ ഭൂരിഭാഗം പേരും രണ്ടുമാസത്തിലേറെയായിട്ടാണ് വസതി ഒഴിയാൻ തയ്യാറായത്.
First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...