നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുവിൽ വീട്ട് തടങ്കലിലുള്ള നേതാക്കളെ മോചിപ്പിച്ചതായി റിപ്പോർട്ട്

  ജമ്മുവിൽ വീട്ട് തടങ്കലിലുള്ള നേതാക്കളെ മോചിപ്പിച്ചതായി റിപ്പോർട്ട്

  സമാധാന നിലയിലേക്ക് ജമ്മു എത്തിയതിനെ തുടർന്നാണ് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

  ജമ്മു ആൻഡ് കശ്മീർ

  ജമ്മു ആൻഡ് കശ്മീർ

  • News18
  • Last Updated :
  • Share this:
   ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു തൊട്ടു പിന്നാലെ ജമ്മുവിൽ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇത്തരത്തിൽ വീട്ടു തടങ്കലിലാക്കിയ എല്ലാ നേതാക്കളെയും മോചിപ്പിച്ചതായി റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, കശ്മീരിൽ വീട്ടു തടങ്കലിലാക്കിയ നേതാക്കൾ ഇപ്പോഴും തടവിൽ തന്നെ കഴിയുകയാണെന്നാണ് റിപ്പോർട്ട്.

   സംസ്ഥാനത്തെ ബ്ലോക്ക് ഡെവലപ്പ്മെന്‍റ് കൌൺസിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ജമ്മുവിൽ വീട്ടു തടങ്കലിലുള്ള നേതാക്കളെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചതിനൊപ്പം അവർക്കുമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും എടുത്തു കളഞ്ഞെന്നുമാണ് റിപ്പോർട്ട്.

   ഇതിനിടെ, സമാധാന നിലയിലേക്ക് ജമ്മു എത്തിയതിനെ തുടർന്നാണ് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വികാര്‍ റസൂല്‍, ജാവേദ് റാണ, സുര്‍ജിത് സിങ് സ്ലാത്യ, ദേവേന്ദ്ര സിങ് റാണ, രാമന്‍ ഭല്ല, ഹര്‍ഷദേവ് സിങ്, ചൗധരി ലാല്‍ സിങ്, സജ്ജദ് അഹ്മദ് കിച്ച്‌ലൂ എന്നീ നേതാക്കളുടെ വീട്ടു തടങ്കലാണ് നീക്കിയത്.

   അതേസമയം, പ്രത്യേക പദവി എടുത്തു കളഞ്ഞതിനു തൊട്ടു പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ 57 ദിവസത്തോളമായി ഇന്റര്‍നെറ്റും മറ്റു ആശയവിനിമയ സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

   First published: