ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം കാണിക്കുന്നു; വിക്കിപീഡിയയോട് ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം കാണിക്കുന്നു; വിക്കിപീഡിയയോട് ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ജമ്മു കശ്മീരിന്റെ ഭൂപടം തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇതിൽ നടപടിയെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി.
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം കാണിക്കുന്ന ലിങ്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കംചെയ്യാൻ കേന്ദ്ര സർക്കാർ വിക്കിപീഡിയയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ലിങ്ക് നീക്കം ചെയ്യാൻ വിക്കിപീഡിയയ്ക്ക് നിർദേശം നൽകി 2000 ലെ ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ജമ്മു കശ്മീരിന്റെ ഭൂപടം തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇതിൽ നടപടിയെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി.
ഇന്ത്യയുടെ പ്രദേശിക സമഗ്രതയും പരമാധികാരവും ലംഘിക്കുന്നതിനാൽ മാപ്പ് നീക്കം ചെയ്യാൻ 2020 നവംബർ 27 ന് മന്ത്രാലയം വിക്കിപീഡിയയ്ക്ക് നിർദേശം നൽകിയതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയുമെന്നും പ്ലാറ്റ്‌ഫോം ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനുപകരം ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി കാണിച്ചതിന് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്ററിന് സർക്കാർ കഴിഞ്ഞ മാസം നോട്ടീസ് നൽകിയിരുന്നു
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.