നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Parliament winter session | പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയുടെ കാര്യക്ഷമത 82 ശതമാനം, രാജ്യസഭയുടേത് 48 ശതമാനം

    Parliament winter session | പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയുടെ കാര്യക്ഷമത 82 ശതമാനം, രാജ്യസഭയുടേത് 48 ശതമാനം

    ലഖിംപൂർ ഖേരി വിഷയത്തിൽ വലിയ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. ലോക്സഭയിൽ 18.48 മണിക്കൂറാണ് വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത്

    Photo: ANI

    Photo: ANI

    • Share this:
    പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ (Parliament winter session) 24 ദിവസത്തിനിടെ നടന്നത് 18 സിറ്റിംഗുകൾ. ലോക്സഭയിൽ (Lok Sabha) നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 82 ശതമാനം സമയം വിനിയോഗിച്ചപ്പോൾ രാജ്യസഭയിൽ (Rajya Sabha) അത് 47. 9ശതമാനം മാത്രമായി ചുരുങ്ങി. ലഖിംപൂർ ഖേരി വിഷയത്തിൽ വലിയ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. ലോക്സഭയിൽ 18.48 മണിക്കൂറാണ് വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത്.

    രാജ്യസഭയിൽ...

    ആകെ ഷെഡ്യൂൾ ചെയ്ത 95 മണിക്കൂർ 6 മിനിറ്റ് സിറ്റിംഗ് സമയത്തിൽ, 45 മണിക്കൂർ 34 മിനിറ്റ് മാത്രമാണ് വിനിയോഗിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ചോദ്യോത്തര വേളയാണ് ഏറ്റവും കൂടുതൽ നഷ്ടമായത്. ലഭ്യമായ മൊത്തം ചോദ്യോത്തര സമയത്തിന്റെ 60.6 ശതമാനവും തടസ്സങ്ങൾ കാരണം നഷ്ടപ്പെട്ടു.

    പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ, തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തുന്ന ബിൽ, നിയമനിർമ്മാണങ്ങളും ഗ്രാന്റുകൾക്കായുള്ള അനുബന്ധ ബിൽ എന്നിവ ലോക്സഭ പാസാക്കി. 11 ബില്ലുകൾ ഇരു സഭകളും പാസാക്കി.



    പാസാക്കിയ ബില്ലുകളിൽ 2021-22 വർഷത്തേക്കുള്ള ഗ്രാന്റുകൾക്കായുള്ള അനുബന്ധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുമുണ്ട്. സെൻട്രൽ വിജിലൻസ് കമ്മീഷൻ ഭേദഗതി, ദില്ലി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ഓർഡിനൻസ്, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സബ്സ്റ്റാൻസ്മെന്റ് എന്നിങ്ങനെ ശീതകാല സമ്മേളനത്തിന് മുമ്പ് രാഷ്ട്രപതി പ്രഖ്യാപിച്ച ഓർഡിനൻസുകൾ ഇരുസഭകളും പരിഗണിക്കുകയും പ്രതിപക്ഷ ചർച്ചകൾ ഇല്ലാതെ പാസാക്കുകയും ചെയ്തിരുന്നു.

    ജൈവവൈവിധ്യ ബിൽ പാർലമെന്റിന്റെ ഇരുസഭകളുടേയും നിർദ്ദേശ പ്രകാരം സംയുക്ത സമിതിക്ക് വിട്ടു. അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ, ഡാം സുരക്ഷാ ബിൽ, വന്ധ്യതനിവാരണബിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഭേദഗതി ബിൽ, സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി ബിൽ, കേന്ദ്ര വിജിലൻസ് കമ്മീഷൻ ഭേദഗതി ബിൽ, കൂടാതെ തിരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി ബിൽ എന്നിവയും ശൈത്യകാല സമ്മേളനത്തിൽ പാസായി.സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്ന വിവാഹപ്രായ ഏകീകരണ ബിൽ നാടകീയമായാണ് ലോക്‌സഭയിൽ എത്തിയത്.

    Summary: Parliament winter session highlights: Lok Sabha worked with an efficiency of 82 percentage while Rajya Sabha was at 48pc
    Published by:user_57
    First published: