നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Republic Day 2019: എഴുപതാം റിപ്പബ്ലിക് ദിനാഘോഷം: കനത്ത സുരക്ഷയിൽ രാജ്യം

    Republic Day 2019: എഴുപതാം റിപ്പബ്ലിക് ദിനാഘോഷം: കനത്ത സുരക്ഷയിൽ രാജ്യം

    ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് മുഖ്യാതിഥി

    news18

    news18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരിൽ തീവ്രവാദികളെ നേരിടുന്നതിനിടയിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം സമർപ്പിച്ചു. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യയാണ് അശോക് ചക്ര ഏറ്റുവാങ്ങിയത്. ഇതിന് ശേഷമാണ് രാജ്യം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് കടന്നത്.  ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ഈ വർഷത്തെ മുഖ്യാതിഥി.

      തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി. എറണാംകുളത്തു മന്ത്രി എ സി മൊയ്‌തീൻ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു

      Also Read- CPM തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ്


      രാവിലെ ഒൻപതിന് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാജ്യത്തിന്റെ സൈനിക ശേഷി വിളിച്ചോതി രാജ്പഥിൽ നിന്ന് ചെങ്കോട്ട വരെ നീളുന്ന പരേഡിൽ കരനാവിക വ്യോമസേനയ്ക്കൊപ്പം അർധ സൈനിക വിഭാഗങ്ങളും സർക്കാർ വകുപ്പുകളും അണിനിരന്നു. സുരക്ഷ കണക്കിലെടുത്ത് 25,000ൽ അധികം സൈനികരെയാണ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളിൽ തയാറാക്കിയ ഫ്ലോട്ടുകളാണ് പരേഡിൽ അണിനിരന്നത്. 22 നിശ്ചല ദൃശ്യങ്ങൾ പരേഡിന് മാറ്റു കൂട്ടും.

      Also Read- മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

      ക്ഷേത്ര പ്രവേശനം പ്രമേയമാക്കിയ കേരളത്തിന്റെ ഫ്‌ളോട്ട് അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടിരുന്നു.

      ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് ഇന്നലെ രാത്രി രാഷ്ട്രപതി വിരുന്നു സൽക്കാരം നൽകി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എല്ലാവരും അത് വിനയോഗിക്കാൻ തയാറാകണമെന്ന് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെയും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

      First published:
      )}