നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബഹിഷ്കരണം: ആളൊഴിഞ്ഞ വേദിയിൽ മിസോറം ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം

    ബഹിഷ്കരണം: ആളൊഴിഞ്ഞ വേദിയിൽ മിസോറം ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം

    പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളാണ് ചടങ്ങ് ബഹിഷ്കരിച്ചത്

    മിസോറം

    മിസോറം

    • News18
    • Last Updated :
    • Share this:
      ഐസ്വാൾ: പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ ആളൊഴിഞ്ഞ വേദിയിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം. മന്ത്രിമാരും നിയമസഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അല്ലാതെ പൊതുജനങ്ങളാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തില്ല. വിദ്യാർത്ഥി സംഘടനകളുടെയും വിവിധ സാമൂഹ്യ സംഘടനകളുടെയും സംയുക്ത സമിതിയാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയത്. ആറ് സൈനിക വിഭാഗങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

      Also Read-  സിപിഎമ്മിനെ 'വെറുപ്പിച്ച' ചൈത്ര ഡിആര്‍ഐയിലും പുലിക്കുട്ടി; ഐപിഎസ് മോഹിച്ചു നേടിയത്

      മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി കമ്മീഷണർമാർ ദേശീയ പതാക ഉയര്‍ത്തി. സബ് ഡിവിഷണൽ കേന്ദ്രങ്ങളിലും ബ്ലോക്ക് കേന്ദ്രങ്ങളിലും സമാനമായിരുന്നു അവസ്ഥ. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. എന്നാൽ യാതൊരു അക്രമസംഭവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തികച്ചും സമാധാനപരമായാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നതെന്നും അധികൃതർ അറിയിച്ചു.

      അതിർത്തിയിലെ സുരക്ഷക്ക് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ക്ഷേമ, വികസന പദ്ധതികളുടെ കാര്യത്തിൽ മുൻഗണന നൽകും. മിസോ ജനതയുടെ അസ്ഥിത്വവും പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗ്രാമീണതലത്തിൽ പൗരത്വ രജിസ്ട്രേഷന് നടപടി എടുക്കുമെന്നും ഗവർണർ പറഞ്ഞു. സാമൂഹ്യ സാമ്പത്തിക പരിവർത്തനത്തിനായി പ്രത്യേക നയം കൊണ്ടുവരുമെന്നും മദ്യനിരോധനം വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മിസോറമിനെ മാറ്റുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും ഗവർണര്‍ പറഞ്ഞു.
      First published:
      )}