ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ലബ്ധിയുടെ 75 വര്‍ഷത്തെ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കിടയിലായതിനാല്‍ ഇത്തവണ റിപ്ലബിക് ദിനം കൂടുതല്‍ പ്രത്യേകത നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്നും മോദി ട്വീറ്റു ചെയ്തു.
‘റിപ്പബ്ലിക് ദിന ആശംസകൾ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ നാം ഇത് ആഘോഷിക്കുന്നതിനാൽ ഇത്തവണയും ഈ അവസരത്തിന് പ്രത്യേകതയുണ്ട്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം.”
എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ!’- മോദി ട്വീറ്റ് ചെയ്തു.
गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे बढ़ें, यही कामना है।
Happy Republic Day to all fellow Indians!
— Narendra Modi (@narendramodi) January 26, 2023
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് അല്‍ സിസി മുഖ്യാതിഥിയാണ്. ഈജിപ്തില്‍ നിന്നുള്ള 120 അംഗ സൈനിക സംഘവും ഇന്ത്യന്‍ സംഘത്തോടൊപ്പം രാജ്പഥില്‍ മാര്‍ച്ചു ചെയ്യുന്നുണ്ട്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വര്‍ഷം എന്ന പ്രത്യേകതയുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യൂണിയന്‍ ടെറിറ്ററികളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നുമായി 23 ടാബ്ലോകള്‍ പരേഡില്‍ അണിനിരക്കുന്നുണ്ട്.
വിപുലമായ പരിപാടികള്‍ റിപ്ലബിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 3,500 ഡ്രോണുകള്‍ അണിനിരക്കുന്ന ഡ്രോണ്‍ ഷോയും നടക്കും. ഏതാണ്ട് 65000 പേര്‍ രാജ്പഥില്‍ എത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.