• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മിഷണറീസ് ഓഫ് ചാരിറ്റി വിറ്റ മൂന്നാമത്തെ കുഞ്ഞിനെയും കണ്ടെത്തി

news18india
Updated: July 12, 2018, 4:09 PM IST
മിഷണറീസ് ഓഫ് ചാരിറ്റി വിറ്റ മൂന്നാമത്തെ കുഞ്ഞിനെയും കണ്ടെത്തി
news18india
Updated: July 12, 2018, 4:09 PM IST
റാഞ്ചി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ ഷെൽട്ടർഹോമിൽ നിന്ന് വിറ്റ ഒരു കുഞ്ഞിനെ കൂടി കണ്ടെത്തി. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.

നാല് കുഞ്ഞുങ്ങളെയാണ് ഷെൽട്ടർ ഹോമിൽ നിന്ന് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്ത് വരികയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് അനിസ് ഗുപ്ത പറഞ്ഞു. നാലാമത്തെ കുഞ്ഞിനായി തെരച്ചിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കുഞ്ഞ് സിംദേഗയിലുണ്ടെന്ന് വിവരം ലഭിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ റാഞ്ചി ജയിൽ റോഡിലുള്ള നിർമൽ ഹൃദയ് ഷെൽട്ടർ ഹോമിൽ നിന്നാണ് കുഞ്ഞുങ്ങളെ വിറ്റത്. കണ്ടെത്തിയ കുഞ്ഞുങ്ങളെ തിരികെ ഷെൽട്ടർ ഹോമിൽ എത്തിച്ചു.

ഈ മാസം ആദ്യം ഷെൽട്ടർ ഹോമിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഒരു വനിത ജീവനക്കാരിയും നിർമൽ ഹൃദയിയുടെ ചുമതലയുള്ള മറ്റൊരു ജീവനക്കാരനും അറസ്റ്റിലായതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്.

റാഞ്ചി ശിശുക്ഷേമ സമിതി ചെയർപേഴ്സൻ രൂപ വർമ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. നിർമൽഹൃദയയിൽ നിന്ന് ദത്തെടുത്ത കുഞ്ഞിന് 1.2 ലക്ഷം രൂപ നനൽകിയെന്ന് രൂപയെ സമീപിച്ച ഉത്തര്‍പ്രദേശ് ദമ്പതികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.
Loading...
ഇവിടെ നിന്ന് വിറ്റ മറ്റൊരു കുഞ്ഞിനെ ജൂലൈ എട്ടിന് കണ്ടെത്തിയിരുന്നു.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍