HOME » NEWS » India » RESIGNED TEN KARNATAKA MLAS ARE IN MUMBAI

രാജിവെച്ച എംഎൽഎമാർ മുംബൈയിൽ; യാത്ര ബിജെപി എംപിയുടെ വിമാനത്തിൽ

പരസ്യമായി രാജി പ്രഖ്യാപിച്ച 14 ഭരണപക്ഷ എം എൽ എ മാരുടെ രാജിക്കത്ത് സ്പീക്കർ അംഗീകരിയ്ക്കുന്നതോടെ സർക്കാർ വീഴുമെന്നാണ് ബിജെപി കണക്കു കൂട്ടൽ.

news18
Updated: July 7, 2019, 7:16 AM IST
രാജിവെച്ച എംഎൽഎമാർ മുംബൈയിൽ; യാത്ര ബിജെപി എംപിയുടെ വിമാനത്തിൽ
ktaka-rebel-mlas
  • News18
  • Last Updated: July 7, 2019, 7:16 AM IST
  • Share this:
മുംബൈ: കർണാടകയിൽ രാജിവെച്ച എംഎൽഎമാർ മുംബൈയിലെത്തി. രാജിവെച്ചവരിൽ പത്ത് എം എൽ എ മാരാണ് രാത്രി തന്നെ പ്രത്യേക വിമാനത്തിൽ മഹാരാഷ്ട്രയിലേക്ക് പോയത്. ബിജെപി എം പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് എം എൽ എമാരെ മുംബൈയിലെത്തിച്ചത്. അതേസമയം രാജിവെച്ച രാമലിംഗ റെഡ്ഡിയടക്കമുള്ള എംഎൽഎമാർ ബംഗളൂരുവിൽ തന്നെ തുടരുന്നുണ്ടെന്നാണ് വിവരം.

also read: ബസില്‍ നെഞ്ചുവേദനയനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് KSRTC; വീഡിയോ പങ്കുവെച്ച് പൊലീസ്

സ്പീക്കർ എത്തി രാജി അംഗീകരിച്ചു സർക്കാർ വീണ ശേഷമേ ഇനി എം എൽ എ മാർ മടങ്ങി വരൂ എന്നാണ് വിവരം. അതേസമയം കർണാടകയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾ പിന്നിൽ ബിജെപിയാണെന്ന കോൺഗ്രസ് വാദം രാജിവെച്ച എംഎൽഎമാർ തള്ളി. തങ്ങളുടെ രാജിക്ക് പിന്നിൽ ബിജെപി അല്ലെന്നും സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്നും വിമത എം എൽ എ മാർ പറഞ്ഞു.

അതിനിടെ വിമത എം എൽ എ മാരെ അനുനയിപ്പിക്കാൻ കെ സി വേണുഗോപാലിന്റെയും ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാതിരാ ശ്രമങ്ങളെല്ലാം പൊളിഞ്ഞു. എം എൽ എ മാർ ഗവർണർ വാജു ഭായി വാലയെ കണ്ട് രാജി അറിയിച്ചു. നരേന്ദ്ര മോദിയുടെ അറിവോടെയുള്ള കുതിരക്കച്ചവടമാണ്‌ കർണാടകയിൽ നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

പരസ്യമായി രാജി പ്രഖ്യാപിച്ച 14 ഭരണപക്ഷ എം എൽ എ മാരുടെ രാജിക്കത്ത് സ്പീക്കർ അംഗീകരിയ്ക്കുന്നതോടെ സർക്കാർ വീഴുമെന്നാണ് ബിജെപി കണക്കു കൂട്ടൽ. ബി എസ് യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കി സർക്കാർ ഉണ്ടാക്കാൻ ബിജെപി ആലോചന തുടങ്ങിയിട്ടുണ്ട്.

ഇന്നലെ സ്പീക്കറുടെ ഓഫീസിലെത്തി പതിമൂന്നു എം എൽ എ മാർ പരസ്യമായി രാജി പ്രഖ്യാപിച്ചതോടെയാണ് കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. ഇതിലും കൂടുതൽ എം എൽ എ മാർ രാജി വെച്ചൊഴിയുമെന്നാണ് ബിജെപിയുടെ അവകാശവാദം. സർക്കാർ ഉണ്ടാക്കാൻ തയാറാണെന്നും ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി ആകുമെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അമേരിക്കയിലുള്ള മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയും ബ്രിട്ടനിലുള്ള കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവുവും ഇന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തും. 224 അംഗങ്ങൾ ഉള്ള കർണാടക നിയമസഭയിൽ പതിനഞ്ച് എം എൽ എ മാർ രാജി വെച്ചാൽ സർക്കാർ വീഴും.

First published: July 7, 2019, 7:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories