റസ്റ്റോറന്റ് ബില്ലിൽ (Restaurant Bill) ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ( Service Charge) ഈടാക്കുന്നതിനെതിരെ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയല്‍ (Food and Consumer Affairs Minister Piyush Goyal). ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും പിയുഷ്‌ഗോയൽ പറഞ്ഞു.
ഹോട്ടല്‍ ഉടമകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുകയല്ല വേണ്ടത്, വിളമ്പുന്ന ഭക്ഷണത്തിന്‍റെ വില വേണ്ട വിധം നിശ്ചയിക്കാന്‍ ഉടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.സർവീസ് ചാർജ് ഒഴിവാക്കിയാൽ തങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന റസ്റ്റോറന്റ് ഉടമകളുടെ വാദങ്ങളും അദ്ദേഹം തള്ളി.
റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
Also Read- യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
വിഷയത്തില്‍ ഉപഭോക്തൃകാര്യ വകുപ്പ് റെസ്റ്റോറന്റുകളുടെയും ഉപഭോക്താക്കളുടെയും അസോസിയേഷനുകളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.
സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും സർക്കാർ അഭിപ്രായപ്പെട്ടതായി യോഗത്തിന് ശേഷം ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI), ഫെഡറേഷൻ ഓഫ് ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (FHRAI), മുംബൈ ഗ്രാഹക് പഞ്ചായത്ത്, പുഷ്പ ഗിരിമാജി എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇത് സംബന്ധിച്ച നിയമപരമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഡല്‍ഹി JNU ക്യാമ്പസില്‍ അജ്ഞാത മൃതദേഹം; മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ദിവസങ്ങളായെന്ന് സൂചന
ന്യൂഡല്‍ഹി: ജെ.എന്‍.യു(JNU) ക്യാമ്പസിനുള്ളില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അജ്ഞാത മൃതദേഹം(Dead Body). ഇന്നലെയാണ് പൊലീസ്(Police) മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകള്‍ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു. കോളേജിലെ വിദ്യാര്‍ഥിയാണോ അധ്യാപകനോ മറ്റ് ജീവനക്കാരനോ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്യാമ്പസിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Piyush goyal, Restaurant