നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആർട്ടിക്കിൾ 370 റദ്ദാക്കൽ: കനത്ത സുരക്ഷയിൽ കശ്മീര്‍; രാജ്യ തലസ്ഥാനത്തും ജാഗ്രത

    ആർട്ടിക്കിൾ 370 റദ്ദാക്കൽ: കനത്ത സുരക്ഷയിൽ കശ്മീര്‍; രാജ്യ തലസ്ഥാനത്തും ജാഗ്രത

    പുതിയ സാഹചര്യത്തിൽ അതിർത്തിയിൽ സൈനിക വിന്യാസം  വർധിപ്പിച്ചതായി പാകിസ്താനും അറിയിച്ചിട്ടുണ്ട്.

    kashmir

    kashmir

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 കേന്ദ്രം സർക്കാർ റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. എണ്ണായിരത്തോളം അർധസൈനികരെയാണ് ഇന്ന് അധികമായി  വിന്യസിച്ചത്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് പുറമെ കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു. സുപ്രധാനമായ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ സുരക്ഷ ഇരട്ടിയാക്കിയത്.

      Also Read-കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി

      എന്തോ നടക്കാൻ പോകുന്നുവെന്ന വ്യക്തമായ സൂചനകൾ നൽകി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ സൈനിക നടപടികൾ ശക്തമാക്കിയിരുന്നു. അധിക സൈനികരെ വിന്യസിച്ചും പരിശോധനകൾ കർശനമാക്കിയും ആശങ്ക ഉയർത്തിയ നീക്കങ്ങളായിരുന്നു നടന്നത്. കനത്ത  സുരക്ഷാ സന്നാഹം ഒരുക്കിയ കശ്മീരിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ നിരോധനാജ്ഞ നിലവിൽ വന്നു. മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയെല്ലാം വീട്ടു തടങ്കലിലും ആക്കിയതോടെ നിർണ്ണായകമായ എന്തോ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മുഫ്‍തി മുഹമ്മദ് സെയ്ദ് , പീപ്പിൾസ് കോൺഫെറൻസ് ചെയർമാൻ സജ്ജാദ് ലോൺ, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരെയെല്ലാം തടങ്കലിൽ ആക്കിയിരുന്നു.

      Also Read-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

      സംസ്ഥാനമാകെ മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചിരുന്നു. ഇത്രയും മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയാണെന്ന് സുപ്രധാന തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിലടക്കം കേന്ദ്രം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി മെട്രോ കർശന നിരീക്ഷണത്തിലാണ്. ഉത്തർപ്രദേശ്, അസം, ഒഡീഷ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

      Also Read-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 35എ

      പുതിയ സാഹചര്യത്തിൽ അതിർത്തിയിൽ സൈനിക വിന്യാസം  വർധിപ്പിച്ചതായി പാകിസ്താനും അറിയിച്ചിട്ടുണ്ട്.

      First published:
      )}