• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡി.എം.കെയിൽ കലാപം; സ്റ്റാലിനെതിരെ പോർമുഖം തുറന്ന് അഴഗിരി


Updated: August 13, 2018, 3:30 PM IST
ഡി.എം.കെയിൽ കലാപം; സ്റ്റാലിനെതിരെ പോർമുഖം തുറന്ന് അഴഗിരി

Updated: August 13, 2018, 3:30 PM IST
‌ഡി.എം.കെ അധ്യക്ഷനായിരുന്ന എം. കരുണാനിധിയുടെ പിന്തുടർച്ചയെ ചൊല്ലി മക്കൾ പോര് തുടങ്ങി. ഡി.എം.കെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് പാർട്ടിയിലെ യഥാർത്ഥ അണികൾ തനിക്കൊപ്പമാണെന്നു അവകാശപ്പെട്ട് എം.കെ അഴഗിരി രംഗത്തെത്തിയത്. സ്റ്റാലിൻ വർക്ക് ചെയ്യാത്ത വർക്കിംഗ് പ്രസിഡന്റാണെന്നും അഴഗിരി പറഞ്ഞു.

പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് കരുണാനിധിയുടെ മരണശേഷം പാർട്ടി നേതാക്കളെയും അണികളെയും സാക്ഷി നിർത്തി വർക്കിംഗ് പ്രസിഡന്റ് എം.എകെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു പാർട്ടി സ്റ്റാലിനു വിട്ടുകൊടുക്കില്ലെന്ന എംകെ അഴഗിരിയുടെ പ്രഖ്യാപനം.



ഡി.എം.കെ ചാനൽ ആയ കലൈഞ്ജർ ടി.വിയിൽ തന്നെ തന്റെ പ്രതികരണം സംപ്രേഷണം ചെയ്യുമോ എന്ന് ചോദിച്ച അഴഗിരി, ഡി.എം.കെയിലെ യഥാർത്ഥ അണികൾ തനിക്ക് ഒപ്പമാണെന്ന് അവകാശപ്പെട്ടു. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും അഴഗിരി പറഞ്ഞു.

ചൊവ്വാഴ്ച ചെന്നൈയിൽ ചേരുന്ന ഡിഎംകെ നിർവാഹക സമിതി യോഗം ക്ശരുണാനിധി അനുസ്മരണത്തിനു പുറമെ പാർട്ടി ജനറൽ കൗൺസിൽ യോഗത്തിന്റെ തിയതി നിശ്ചയിക്കും. ജനറൽ കൗൺസിൽ യോഗമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. വർക്കിംഗ് പ്രസിഡന്റ് ആയ സ്റ്റാലിൻ അധ്യക്ഷൻ ആകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് 2014 മുതൽ നിലവിൽ പാർട്ടിക്ക് പുറത്തായ എം.കെ അഴഗിരിയുടെ രംഗപ്രവേശം.
Loading...
 
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍