• HOME
 • »
 • NEWS
 • »
 • india
 • »
 • ഗോഡ്സെയ്ക്ക് അമ്പലം പണിത ഹിന്ദുമഹാസഭാ നേതാവിനെ പാർട്ടിയിലെടുത്തു; കോൺഗ്രസിൽ കലാപം

ഗോഡ്സെയ്ക്ക് അമ്പലം പണിത ഹിന്ദുമഹാസഭാ നേതാവിനെ പാർട്ടിയിലെടുത്തു; കോൺഗ്രസിൽ കലാപം

മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ, ഇതിനെതിരെ രംഗത്ത് വന്നു

MPCC chief Kamal Nath extended Congress membership to Babulal Chaurasiya, a Nathuram Godse admirer, on Thursday. (News18)

MPCC chief Kamal Nath extended Congress membership to Babulal Chaurasiya, a Nathuram Godse admirer, on Thursday. (News18)

 • Last Updated :
 • Share this:
  ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയ്ക്ക് അമ്പലം നിർമിച്ച ഹിന്ദുമഹാസഭാ നേതാവിനെ പാർട്ടിയിലെടുത്തതിനെച്ചൊല്ലി മധ്യപ്രദേശ് കോൺഗ്രസിൽ കലാപം. ഗ്വാളിയോർ കോർപറേഷനിൽ കൗൺസിലറായിരുന്ന ബാബുലാൽ ചൗരസ്യയാണ് മുൻമുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നത്. 2015 ൽ ഗ്വാളിയോറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഹിന്ദുമഹാസഭ പ്രവർത്തകനായ ചൗരസ്യ. 2017ൽ ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചിരുന്നു. കഴിഞ്ഞവർഷവും ഗോഡ്‌സെ അനുകൂലപരിപാടിയിൽ ചൗരസ്യ പങ്കെടുത്തിരുന്നു.

  Also Read- ജെ എസ് എ സ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; അതും ഒന്നല്ല മൂന്ന് താഴിട്ട്

  ഹിന്ദുമഹാസഭാ നേതാക്കൾ ഗോഡ്‌സെയെക്കുറിച്ചുള്ള ചില വ്യാജപുസ്തകങ്ങൾ നൽകി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ബാബുലാൽ ചൗരസ്യ പറയുന്നത്. എന്നാൽ, കോൺഗ്രസ് റാലിയിൽ ആളെക്കൂട്ടാൻ പണവും മറ്റു സഹായവും നൽകിയതിന്റെ പേരിൽ ചൗരസ്യയെ പുറത്താക്കുകയായിരുന്നെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീർ ഭരദ്വാജ് പറഞ്ഞു. നേരത്തേ പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ബാബുലാൽ ചൗരസ്യ ഇപ്പോൾ മടങ്ങി വന്നതാണെന്ന് ഗ്വാളിയോർ കോൺഗ്രസ് എം എൽ എ പ്രവീൺ പഥക്ക് പ്രതികരിച്ചു.

  Also Read- മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിൻ വിതരണം; മാർഗനിർദേശം ഇന്ന് ലഭിച്ചേക്കും

  അതേസമയം, ഗോഡ്‌സെ ആരാധകനെ കോൺഗ്രസിലെടുത്തത് തെറ്റായ നടപടിയാണെന്ന് മുതിർന്ന പാർട്ടി നേതാവ് മനക് അഗർവാൾ തുറന്നടിച്ചു. ‘‘ബാപ്പു, ഞങ്ങൾ ലജ്ജിക്കുന്നു. മഹാത്മാഗാന്ധി നീണാൾ വാഴട്ടെ’’ -എന്ന ട്വിറ്റർ കുറിപ്പിട്ട് മുൻ കോൺഗ്രസ് അധ്യക്ഷൻ അരുൺ യാദവും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യത്ത് രണ്ടുതരം പ്രത്യയശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. ഒന്ന് ഗാന്ധിയുടേതും മറ്റൊന്ന് ഗോഡ്‌സെയുടേതും. ഗാന്ധിഘാതകന് ക്ഷേത്രം നിർമിക്കുകയും ആരാധിക്കുകയും ചെയ്തയാളെ പിന്നീട് ഗാന്ധിയൻ തത്ത്വശാസ്ത്രത്തോട് സമാനപ്പെടുത്തുന്നതു ശരിയല്ലെന്നും വ്യക്തമാക്കി അരുൺ യാദവ് വീഡിയോ സന്ദേശവും പുറത്തുവിട്ടു.

  Also Read- പി എസ്‍‍ സി ഉദ്യോഗാർത്ഥികളുടെ സമരം: മന്ത്രി എ കെ ബാലൻ ഇന്ന് സമരക്കാരുമായി ചർച്ച നടത്തും

  മുൻമന്ത്രി സുഭാഷ് കുമാർ സൊജാത്തിയ ഉൾപ്പെടെയുള്ളവരും എതിർപ്പുമായി എത്തി. ആരാണ് ഈ ബാബുലാൽ ചൗരസ്യയെന്നായിരുന്നു മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ ചോദ്യം. ഗോഡ്‌സെ ആരാധകർക്കുള്ള സ്ഥലം സെൻട്രൽ ജയിലാണെന്ന് കോൺഗ്രസ് നേതാവ് ലക്ഷ്മൺ സിങ്ങും തുറന്നടിച്ചു. ''ഞാൻ കോൺഗ്രസിൽ ചേർന്നത് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടയായാണ്. ഗോഡ്സെ ആരാധകർക്ക് പാർട്ടിയിൽ ഇടം നൽകുന്നക് ശരിയായ നടപടിയല്ല''- മുൻ എം പി മീനാക്ഷി നടരാജൻ തുറന്നടിച്ചു. ''ബാബുലാൽ ചൗരസ്യയോ? അത് ആരാണ്?'' - ഇതായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തോട് ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണം.

  English Summary- MPCC chief Kamal Nath had extended membership to Gwalior based Hindu Mahasabha corporator, Babulal Chaurasiya, a Nathuram Godse admirer on Thursday. Chaurasiya was earlier with the Congress and had left the party during the last civic polls. Several senior leaders in the Congress have publicly slammed the party for its decision to extend membership to Chaurasya.
  Published by:Rajesh V
  First published: