• HOME
  • »
  • NEWS
  • »
  • india
  • »
  • Right to privacy | സ്വകാര്യതയ്ക്കുള്ള അവകാശം ഒരാളുടെ മരണത്തോടു കൂടി അവസാനിക്കുന്നതല്ല: കൊല്‍ക്കത്ത ഹൈക്കോടതി

Right to privacy | സ്വകാര്യതയ്ക്കുള്ള അവകാശം ഒരാളുടെ മരണത്തോടു കൂടി അവസാനിക്കുന്നതല്ല: കൊല്‍ക്കത്ത ഹൈക്കോടതി

മരിച്ച ഒരു വ്യക്തിയുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

  • Share this:
കൊല്‍ക്കത്ത: ഒരു വ്യക്തിയുടെ മരണത്തോടു കൂടി അവസാനിക്കുന്നതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്ന്  കൊല്‍ക്കത്ത ഹൈക്കോടതി. മരിച്ച ഒരു വ്യക്തിയുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചു.

2021-ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റാഷിക ജെയിന്‍ എന്ന യുവതിയുടെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 2020 വിവാഹിതയായ റാഷിക ഒരു വര്‍ഷത്തിനുശേഷമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന് റാഷികയുടെ മാതാപിതാക്കളും ഭര്‍ത്തൃവീട്ടുകാരും സംഭവത്തില്‍ കേസ് സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍, റാഷികയും അവളുടെ സുഹൃത്തും വിവാഹത്തിന് മുമ്പ് നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് പോലീസ് പരാമര്‍ശിച്ചിരുന്നു.

ഇതേതുടര്‍ന്ന്‌ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്തൃവീട്ടുകാര്‍ വിവരാവകാശ അപേക്ഷ നല്‍കുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം പോലീസ് 2022-ല്‍ വാട്ട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് അവരോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് റാഷികയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മരണത്തിന് മുമ്പ് റാഷിക എന്ന യുവതി തന്റെ സുഹൃത്തുമായി പങ്കുവെച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഫോട്ടോകളും വിവരാവകാശ നിയമപ്രകാരം 'സ്വകാര്യ വിവരങ്ങള്‍' ആയി പരിഗണിക്കുണമെന്ന് ബംഗാള്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Also Read-ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ രൗദ്രഭാവം നോക്കുന്നവരുടെ കണ്ണിൽ; ശിൽപത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

സ്വകാര്യത സംരക്ഷിക്കുന്നത് പരമപവിത്രമാണെന്നും ഒരുളുടെ സ്വകാര്യതയിലുള്ള വിവരങ്ങളുടെ വെളിപ്പെടുത്തല്‍ സ്വമേധയാ ഉള്ളള്ളതായിരിക്കണമെന്നും കോടതി പറഞ്ഞു.

ആധാര്‍ വിവരങ്ങളിലെ സ്വകാര്യത നഷ്ടമാകുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങളിലെ സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Also Read-താജ്മഹല്‍ നിർമ്മിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല; യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ഹർജി

ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ല, എന്നതാണ്. ആധാറിലെ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ചോരാം എന്നും ഹര്‍ജിയില്‍ രേഖപ്പെടുത്തിയിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യത ആധാര്‍ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നു എന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നു കേന്ദ്രസര്‍ക്കര്‍ കോടതിയെ അറിയിച്ചത്. വിവരങ്ങള്‍ എങ്ങനെയാണ് കൃത്യമായി സൂക്ഷിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കാം എന്ന് യുഐഡിഎഐ ചെയര്‍മാന്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ ഫേസ്ബുക്ക് കൂടുതല്‍ സുരക്ഷ ഫീച്ചര്‍ അവതരിപ്പിച്ചത് വാര്‍ത്തയായിരുന്നു. ഫേസ്ബുക്കിലെ ഫോട്ടോകള്‍ സുരക്ഷിതമല്ലെന്ന നിരവധി ആരോഫപണങ്ങള്‍ വന്നതിനു പിന്നാലെയായിരുന്നു ഫേസ്ബുക്കിന്റെ നീക്കം. പ്രൊഫൈല്‍ ലോക്ക് ചെയ്തുകൊണ്ട് സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണ് ഫേസ്ബുക്ക് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിപ്പിച്ചത്. പ്രൊഫൈല്‍ പൂര്‍ണമായി ലോക്ക് ചെയ്യുന്നതിലൂടെ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ അവരവരുടെ ഫ്രെണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്നതാണ് ഇതിലെ പ്രത്യേകത.
Published by:Jayesh Krishnan
First published: