നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഋഷി കപൂറിന് അന്തിമോപചാരം അർപ്പിക്കാൻ മകൾ റിഥിമ: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് റോഡ് മാർഗം യാത്രയ്ക്ക് അനുമതി

  ഋഷി കപൂറിന് അന്തിമോപചാരം അർപ്പിക്കാൻ മകൾ റിഥിമ: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് റോഡ് മാർഗം യാത്രയ്ക്ക് അനുമതി

  ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 1400 കിലോമീറ്ററാണ് റിഥിമയ്ക്ക് സഞ്ചരിക്കേണ്ടത്.. അതുകൊണ്ട് തന്നെ പിതാവിനെ അവസാനമായി കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല..

  Riddhima-Kapoor-rishi-kapoor

  Riddhima-Kapoor-rishi-kapoor

  • Share this:
   ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് അന്തിമോപചാരം അർപ്പിക്കാന്‍ മകള്‍ റിഥിമയ്ക്ക് അവസരം ഒരുക്കി ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ഋഷി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിൽ താമസിക്കുന്ന റിഥിമയ്ക്ക് ലോക്ക് ഡൗൺ സാഹചര്യത്തിൽ പിതാവിന്റെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ മുംബൈയിലേക്ക് പോകാനുള്ള അനുമതി ഇവർ ആഭ്യന്തര മന്ത്രാലയത്തോട് തേടിയിരുന്നുവെന്നാണ് റിപ്പോർട്ട്.

   എന്നാൽ പുലർച്ചെ 8.45ഓടെ ഋഷി കപൂർ മരിച്ചു. തുടർന്നാണ് പിതാവിന്റെ അന്തിമ ചടങ്ങുകൾക്കായി എത്താനുള്ള അനുമതി റിഥിമയ്ക്ക് ലഭിച്ചത്. ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലേക്കെത്താനുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെങ്കിലും ഇതിന് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി വേണമെന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് റോഡ് മാർഗം സഞ്ചരിക്കാൻ റിഥിമ തീരുമാനിക്കുകയായിരുന്നു. ഇവരുൾപ്പെടെ അഞ്ച് പേർക്ക് യാത്രയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയിരിക്കുന്നത്.

   Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]ഋഷി കപൂർ-നീതു സിങ്; സിനിമാക്കഥ പോലെ ഈ പ്രണയകഥ [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

   ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 1400 കിലോമീറ്ററാണ് റിഥിമയ്ക്ക് സഞ്ചരിക്കേണ്ടത്. 24 മണിക്കൂർ സമയം എങ്കിലും വേണമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ പിതാവിനെ അവസാനമായി കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.. ഏതായാലും ദുഃഖത്തിന്റെ അവസരത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയാൻ റിഥിമയ്ക്ക് സാധിക്കും.

   ഇതിനിടെ പിതാവിന് യാത്രമൊഴി ചൊല്ലി വികാരനിർഭരമായ ഒരു കുറിപ്പും റിഥിമ പോസ്റ്റു ചെയ്തിട്ടുണ്ട്.. 'അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.. എപ്പോഴും സ്നേഹിക്കും.. എന്റെ ധീരനായ പോരാളിക്ക് അന്ത്യാഞ്ജലി.. നിങ്ങളെ ഞാൻ മിസ് ചെയ്യും.. എല്ലാ ദിവസവും ഉണ്ടാകാറുള്ള ആ ഫോൺവിളികളും.. അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.. നമ്മൾ വീണ്ടും കാണുന്നത് വരെ... അച്ഛനൊപ്പമുള്ള ചിത്രം പങ്കു വച്ച് റിഥിമ കുറിച്ചു..

    
   First published:
   )}