നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റൈസിംഗ് ഇന്ത്യ 2020: ഒരു ഇന്ത്യൻ നൂറ്റാണ്ടിനായുള്ള തയാറെടുപ്പുകൾ

  റൈസിംഗ് ഇന്ത്യ 2020: ഒരു ഇന്ത്യൻ നൂറ്റാണ്ടിനായുള്ള തയാറെടുപ്പുകൾ

  ന്യൂ ഡൽഹിയിൽ 2020 മാർച്ച് 18നും 19നും നടക്കുന്ന പരിപാടിയിൽ നയതന്ത്രജ്ഞരും സാംസ്കാരികനായകരും അന്താരാഷ്ട്ര പ്രഭാഷകരും വിദഗ്ധരും വേദി പങ്കിടുന്നു.

  Rising India 2020

  Rising India 2020

  • Share this:
   ഇരുപത്തിയൊന്നാം നൂറ്റാണ്ട് വലിയ മാറ്റങ്ങളുടെ കാലമാണ്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാങ്കേതികവിദ്യാപരവുമായ മാറ്റങ്ങളുടെ കാലം. മാത്രമല്ല വളർച്ചയേക്കാൾ തകർച്ചയാണ് അതിൻറെ മുഖമുദ്ര. ലോകം കൂടുതൽ ബന്ധപ്പെട്ടതാകുമ്പോഴും സമൂഹങ്ങൾ കൂടുതൽ ഒറ്റപ്പെട്ടുവരുന്നു. പരിസ്ഥിതിപരമായ മാറ്റങ്ങളും വെല്ലുവിളികളും അവയുടെ പാരമ്യത്തിൽ നിൽക്കുന്ന ഈ നേരത്ത് ഭൂമിയിൽ ക്രമവും നല്ല മാറ്റങ്ങളും നേതൃത്വവും ശരിയായ ഭരണവും വരേണ്ടതുണ്ട്.

   എന്നാൽ ഇന്ത്യ മെല്ലെയെങ്കിലും തീർച്ചയായും ആഗോളശക്തിയായി വളർന്നുകൊണ്ടിരിക്കുന്നുവെന്നത് ആശാവഹമാണ്. ആഗോള ആഭ്യന്തര ഉല്പാദനം 3.2% കുറഞ്ഞ് ലോകസമ്പദ് വ്യവസ്ഥ ഉലയുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനം വരും വർഷങ്ങളിൽ 7.5% വളരുമെന്നാണ് കരുതപ്പെടുന്നത്. 2030നുള്ളിൽ അഞ്ച് ലക്ഷം കോടി ഡോളറിൻറെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരണമെന്ന ലക്ഷ്യം ഇവിടുത്തെ നേതൃത്വത്തിന് രാജ്യത്തിന്റെ വളർച്ചയിലുള്ള താല്പര്യം കാട്ടുന്നു.

   ആഗോളതലത്തിൽ പാരീസ് കാലാവസ്ഥാ കരാറിലെ പ്രധാന ഭാഗമായ ഇന്ത്യ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് പരിസ്ഥിതിയെ സഹായിക്കാനുള്ള ദീർഘകാല തന്ത്രങ്ങൾ 2020ൽ മെനയുമെന്നാണ് പ്രതീക്ഷ. സുസ്ഥിരവികസനത്തിലേക്കുള്ള വഴി തെളിക്കാൻ ഇന്ത്യ തയാറാണെന്ന് ഇത് കാട്ടുന്നു.

   BEST PERFORMING STORIES:സ്കൂളുകൾക്കും നഴ്സറികൾക്കും 'അപ്രതീക്ഷിത' അവധി; കുരുക്കിലായത് സർക്കാർ- സ്വകാര്യ ജീവനക്കാർ [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]

   രാജ്യത്തെ ജനങ്ങളിൽ പകുതിയും തൊഴിൽചെയ്യുന്ന പ്രായത്തിലാണെന്നത് ഇന്ത്യക്ക് ഗുണകരമാണ്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിലെ സ്ഥാനം ഒൻപത് വർഷമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ ഇപ്പോൾ 52ാം സ്ഥാനത്താണ്. കൂടാതെ വേൾഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഇന്ത്യ 65 സ്ഥാനങ്ങൾ മുന്നേറുകയും ചെയ്തത് നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം കാട്ടുന്നു.

   ഇന്ത്യയിൽ നിന്നുള്ള കണ്ടുപിടിത്തങ്ങളും നൂതനസാങ്കേതികവിദ്യകളും ഓരോ വർഷവും വളരെയധികം ഏറിവരുന്നു. ഡിജിറ്റൽ, വിദ്യാഭ്യാസ, സോഫ്റ്റ് വെയർ മേഖലകളിലെ സംരംഭകർ ഇന്ത്യയെ ഇക്കാര്യത്തിൽ ലോകത്തെ തന്നെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ എത്തിക്കുന്നു. രാജ്യത്തെ വികസനത്തിൻറെ പാതയിലേക്ക് എത്തിച്ച ഏതാനും മികച്ച പദ്ധതികളാണ് സാമ്പത്തികസേവനങ്ങൾ ഉപയോഗിക്കാൻ ഏവരെയും പ്രാപ്തരാക്കുന്ന ജൻ ധൻ യോജന, ഏവരുടെയും ചികിത്സാചിലവുകൾ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത്, ഗ്രാമങ്ങളിൽ വൈദ്യുതിയെത്തിക്കുന്ന സൗഭാഗ്യ എന്നിവ.

   ഓരോ പൗരനും വലിയ ഗുണങ്ങൾ ലഭിക്കുന്ന സുസ്ഥിര സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇവിടുത്തെ ജനസാന്ദ്രത കണക്കിലെടുത്താൽ ഈ ലക്ഷ്യങ്ങൾ നേടിയെടുത്തത് നിസാരമല്ലെന്ന് മനസിലാക്കാം. ഇതൊരു തുടക്കം മാത്രം. ന്യൂഡൽഹിയിൽ മാർച്ച് 18നും 19നും നടക്കുന്ന ന്യൂസ്18 റൈസിംഗ് ഇന്ത്യ സമ്മേളനത്തിലെ സംവാദങ്ങളിലും ചർച്ചകളിലും ഇതും മറ്റു പല വിഷയങ്ങളും ചർച്ചചെയത് പ്രക്ഷേപണം നടത്തുന്നു. ഈ പരിപാടി കാണൂ, ഇന്ത്യയുടെ ഉയർച്ച കാണൂ.
   Published by:Rajesh V
   First published:
   )}