HOME /NEWS /India / Rising India | ബിലാൽ അഹമ്മദ് ദാർ: മാലിന്യരഹിത കാശ്മീരിനായി ഒരു സാധാരണക്കാരൻ

Rising India | ബിലാൽ അഹമ്മദ് ദാർ: മാലിന്യരഹിത കാശ്മീരിനായി ഒരു സാധാരണക്കാരൻ

 ഒരു വർഷത്തിനുള്ളിൽ വുലാർ തടാകത്തിൽ നിന്ന് 12,000 കിലോയിലധികം മാലിന്യം വൃത്തിയാക്കിയ പ്രവർത്തനത്തെ അനുമോദിക്കാൻ പ്രധാനമന്ത്രി മോദി ബിലാൽ അഹമ്മദ് ദാറിനെ നേരിട്ട് വിളിച്ചു.

ഒരു വർഷത്തിനുള്ളിൽ വുലാർ തടാകത്തിൽ നിന്ന് 12,000 കിലോയിലധികം മാലിന്യം വൃത്തിയാക്കിയ പ്രവർത്തനത്തെ അനുമോദിക്കാൻ പ്രധാനമന്ത്രി മോദി ബിലാൽ അഹമ്മദ് ദാറിനെ നേരിട്ട് വിളിച്ചു.

ഒരു വർഷത്തിനുള്ളിൽ വുലാർ തടാകത്തിൽ നിന്ന് 12,000 കിലോയിലധികം മാലിന്യം വൃത്തിയാക്കിയ പ്രവർത്തനത്തെ അനുമോദിക്കാൻ പ്രധാനമന്ത്രി മോദി ബിലാൽ അഹമ്മദ് ദാറിനെ നേരിട്ട് വിളിച്ചു.

 • Share this:

  2017 ലാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിൽ ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ താമസിക്കുന്ന ബിലാൽ അഹമ്മദ് ദാറിനെക്കുറിച്ച് പരാമർശിച്ചത്. വൈകാതെ ബിലാൽ വാർത്തകളിൽ ഇടം നേടി. വെറും ഒരു വർഷത്തിനുള്ളിൽ വുലാർ തടാകത്തിൽ നിന്ന് 12,000 കിലോയിലധികം മാലിന്യം വൃത്തിയാക്കിയ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അനുമോദിക്കാൻ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ നേരിട്ട് വിളിച്ചു. അന്ന് 18 വയസുണ്ടായിരുന്ന ബിലാലിനെ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വത്തിന്റെ ബ്രാൻഡ് അംബാസഡറാക്കി.

  പക്ഷെ ബിലാൽ ആ നേട്ടങ്ങളിൽ അഭിരമിക്കുന്ന ആളല്ലായിരുന്നു. കശ്മീരിനെ മുഴുവൻ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലെത്താനാണ് താഴ്‌വരയിലെ മറ്റ് ജലാശയങ്ങൾ കൂടി വൃത്തിയാക്കാൻ ബിലാൽ തീരുമാനിച്ചത്. ഒരു വ്യക്തിയുടെ ചെറിയ ചുവടുകൾ പോലും സുസ്ഥിര ജീവിതമെന്ന ലക്ഷ്യത്തിലേക്ക് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിലാൽ തെളിയിച്ചു.

  Also Read-Rising India | ‘ദ ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’: പരമ്പരാഗത എടികൊപ്പക കളിപ്പാട്ടങ്ങള്‍ പുനരവതരിപ്പിച്ച് സിവി രാജു

  2023-ലെ റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ ബിലാലിനെ ആദരിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇത് അദ്ദേഹത്തിന്റെ നല്ല മാതൃക അനുകരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാമെന്ന് പ്രതീക്ഷിക്കുന്നു. ബിലാൽ അഹമ്മദ് ദാറിനെപ്പോലുള്ള പൗരന്മാരാണ് സ്വച്ഛ് ഭാരത് മിഷന്റെ യഥാർത്ഥ അംബാസഡർമാർ.

  ന്യൂസ് 18 റൈസിംഗ് ഇന്ത്യ മാർച്ച് 29, 30 തീയതികളിൽ ഇത്തരം യഥാർത്ഥ ഹീറോകളെ ആദരിക്കും. നമ്മുടെ രാജ്യത്ത് നല്ല മാറ്റത്തിന് കാരണമായ സാധാരണക്കാരെയും അവരുടെ അസാധാരണ നേട്ടങ്ങളെയും റൈസിംഗ് ഇന്ത്യ അഭിനന്ദിക്കുന്നു.

  ' isDesktop="true" id="592432" youtubeid="LXZiXXBF7oA" category="india">

  ഇന്നും നാളെയുമായി ന്യൂഡൽഹിയിലെ താജ് പാലസിലാണ് ഉച്ചകോടി നടക്കുന്നത്. കോൺക്ലേവിന്റെ മൂന്നാം പതിപ്പാണ് ഇന്നാരംഭിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

  Also Read-Rising India | ഒൻപത് സ്കൂളുകൾ സ്ഥാപിച്ച ഓട്ടോ ഡ്രൈവർ; ‘റൈസിംഗ് ഇന്ത്യ റിയൽ ഹീറോ’സിൽ ഒരാളായി അഹമ്മദ് അലി

  ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മന്ത്രിമാരായ പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും നയരൂപീകരണ വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കും.

  ഉച്ചകോടിയിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾക്ക് പുറമെ കല, കായികം, ബിസിനസ്, അക്കാദമിക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഇവർ അതാത് മേഖലകളിലെ അവരുടെ അറിവ് പങ്കിടുകയും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുകയും ചെയ്യും.

  Also Read-News18 റൈസിംഗ് ഇന്ത്യ ഉച്ചകോടിക്ക് ഇന്ന് തുടക്കം; ദ്വിദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർ

  ‘ദ ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. ഇന്ത്യയുടെ വളർച്ചയിൽ സാധാരണക്കാരായവരുടെ അസാധാരണമായ നേട്ടങ്ങളാണ് ഇത്തവണ ഉയർത്തിക്കാട്ടുന്നത്. താഴേത്തട്ടിൽ മുതലേ മാറ്റങ്ങളുണ്ടാക്കാൻ പുതിയ കണ്ടുപിടിത്തങ്ങൾ സൃഷ്ടിക്കുകയും ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള സാമൂഹിക സംരംഭങ്ങൾ ആരംഭിക്കുകയും സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത 20 ഹീറോകളെ ഈ ഉച്ചകോടിയിൽ ആദരിക്കും. രാജ്യത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾ ഈ ഉച്ചകോടിയിൽ ചർച്ചയാകും.

  First published:

  Tags: Network 18, News18