റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും (fifth fodder scam case) ആര്‍ജെഡി (RJD) മേധാവി ലാലു പ്രസാദ് യാദവ് (lalu prasad yadav) കുറ്റക്കാരനെന്ന് കോടതി. 139.35 കോടിയുടെ ദൊറാന്‍ഡ ട്രഷറി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി (cbi court) ലാലു കുറ്റക്കാനാണെന്ന് വിധിച്ചിരിക്കുന്നത്. ഈ മാസം 18 ന് ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1996 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തത് 53 കേസുകളാണ്. ഇതില്‍ ലാലു പ്രസാദ് യാദവ് 5 കേസുകളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ദൊറാന്‍ഡ ട്രഷറിയില്‍ നിന്ന് പണം അനധികൃതമായി പിന്‍വലിച്ച കേസില്‍ 170 പ്രതികളാണ് ഉണ്ടായിരുന്നത്. ഏറ്റവും അധികം പണം പിന്‍വലിച്ചതും ദൊറാന്‍ഡ ട്രഷറിയില്‍ നിന്നായിരുന്നു. വിധി പ്രസ്താവിച്ച സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട ആദ്യ നാലു കേസുകളിളും തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഇതുവരെ 14 വർഷത്തെ ജയിൽ ശിക്ഷയാണ് ലാലു പ്രസാദ് യാദവിന് ലഭിച്ചത്. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിന് ജാമ്യം അനുവദിച്ചത്. 73 കാരനായ ലാലു ജയിൽ ശിക്ഷാ കാലയളവില്‍ കൂടുതലും ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹിയിലേക്ക് മാറ്റിയിരുന്നു. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നല്‍കിയ അപ്പീല്‍ നിലവില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Also Read-
Ashwani Kumar Quits Congress| മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടുലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ആർജെഡിയുടെ തലപ്പത്ത് നിന്ന് രാജിവെച്ച് മകൻ തേജസ്വി യാദവിന് പാർട്ടിയുടെ കടിഞ്ഞാൺ കൈമാറുന്നുവെന്ന റിപ്പോർട്ടുകൾ ഫെബ്രുവരി 5ന് ലാലു പ്രസാദ് യാദവ് നിഷേധിച്ചിരുന്നു. “ഇത്തരം വാർത്തകൾ നൽകുന്നവർ വിഡ്ഢികളാണ്. എന്ത് സംഭവിച്ചാലും നിങ്ങളെ അറിയിക്കും,” ലാലു പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read-
PM Modi |സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ 25 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി“ഞങ്ങളാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങൾ പട്‌ന ഹൈക്കോടതിയെ സമീപിച്ചു. ബിഹാർ കൊള്ളയടിച്ചവർ ശിക്ഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ബിഹാർ രാഷ്ട്രീയത്തിൽ ലാലു യാദവിന് ഇനി പ്രസക്തിയില്ല''- ശിക്ഷാവിധിയെക്കുറിച്ച് പ്രതികരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി പറഞ്ഞു.
English Summary: RJD supremo Lalu Prasad Yadav was on Tuesday convicted in the Rs 139.35 crore Doranda treasury scam, the fifth fodder scam case, by a special Central Investigation Bureau (CBI) court in Ranchi.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.